നവകേരളം: പിണറായി - മോദി കൂടിക്കാഴ്ച ചൊവ്വാഴ്ച

പിണറായി, നരേന്ദ്രമോദി, കേരളം, വെള്ളപ്പൊക്കം, Pinarayi, Narendra Modi, Kerala, Flood
തിരുവനന്തപുരം| BIJU| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (21:33 IST)
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

‘നവകേരള’സൃഷ്ടിക്കായുള്ള പദ്ധതികള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്യും. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രസഹായത്തേപ്പറ്റി പിണറായി പ്രധാനമന്ത്രിയോട് ആരായുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രളയം മൂലം കേരളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ മൊത്തം കണക്കും റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിക്ക് കൈമാറുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പടെയുള്ളവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി 25050 കോടി രൂപയുടെ ആവശ്യമുണ്ടെന്നാണ് ലോകബാങ്കിന്‍റെ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :