കള്ളപ്പണക്കേസില്‍ ഡി കെ ശിവകുമാര്‍ കുടുങ്ങുന്നു? കര്‍ണാടക കോണ്‍ഗ്രസിലെ സിംഹത്തിന്‍റെ അടുത്ത നീക്കമെന്ത്?

ഡി കെ ശിവകുമാര്‍, നരേന്ദ്രമോദി, കര്‍ണാടക, യെദ്യൂരപ്പ, D K Sivakumar, Narendra Modi, Karnataka
ന്യൂഡല്‍ഹി| രാജന്‍ കൃഷ്ണന്‍| Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:55 IST)
കള്ളപ്പണക്കേസില്‍ കര്‍ണാടക കോണ്‍ഗ്രസിലെ സിംഹം ഡി കെ ശിവകുമാര്‍ കുടുങ്ങുമോ? ഡി കെയെ കുരുക്കാന്‍ വല ശക്തമാക്കി എന്‍‌ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ എല്ലാ അടവുകളെയും തകര്‍ത്തെറിഞ്ഞ ഡി കെ ശിവകുമാറിന്
ഈ പുതിയ നീക്കത്തില്‍ നിന്ന് രക്ഷപ്പെടാനാവുമോ?

കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് ഡി കെയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയാണ് ശിവകുമാര്‍ ഹവാല ഇടപാടിലൂടെ കടത്തിയതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. ശിവകുമാറിനെതിരെ തെളിവുകള്‍ ലഭിച്ചതായും എന്‍‌ഫോഴ്സ്‌മെന്‍റ് അറിയിക്കുന്നു.

എന്നാല്‍ ഡി കെ ശിവകുമാറും കോണ്‍ഗ്രസും ഇത് രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലാണ്. കര്‍ണാടകയില്‍ സര്‍ക്കാരിനെ മണിക്കൂറുകള്‍ക്കകം അധികാരത്തില്‍നിന്നിറക്കി അവിടെ കോണ്‍ഗ്രസ് കൊടി പാറിച്ചതിന് നേതൃത്വം നല്‍കിയത് ഡി കെ ആയിരുന്നു. അതിന് ശേഷം ഡി കെയെ വീഴ്ത്താന്‍ പല ശ്രമങ്ങളും ഉണ്ടായതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

‘ഞാന്‍ കളിക്കുന്നത് ചതുരംഗമാണ്’ എന്ന് എപ്പോഴും പറയാറുള്ള ഡി കെ ശിവകുമാര്‍ ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. കാരണം, നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുവരാവുന്ന ശക്തനായ ഒരു നേതാവാണ് ഡി കെ. ഇത്തരം പല വെല്ലുവിളികള്‍ നേരിട്ടുതന്നെയാണ് ഡി കെ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കള്ളപ്പണക്കേസിലും ഡി കെ പുതിയ തന്ത്രങ്ങള്‍ പയറ്റുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :