അനുബന്ധ വാര്‍ത്തകള്‍
- 'സ്വന്തം ശക്തിയിൽ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം, തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കും': അമിത് ഷാ
- മോഹൻലാൽ, അക്ഷയ് കുമാർ, വീരേന്ദർ സെവാഗ്, മാധുരി ദീക്ഷിത്; തെരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്തുന്നത് വമ്പൻ താരങ്ങളെ
- മല്യ പെട്ടിയുമായി വിമാനത്താവളത്തിലെത്തി, കമ്പ്യൂട്ടറിൽ നിന്നും അപ്രത്യക്ഷമായ രേഖകൾ മല്യയ്ക്ക് വഴിയൊരുക്കി: സര്‍ക്കാരിനെ വെട്ടിലാക്കി സുബ്രഹ്മണ്യന് സ്വാമി
- ബന്ദും ഹർത്താലും വെറുതേയായി? ഇന്ധന വില ഇന്നും കൂടി, പര്‍ഭാനിയില്‍ പെട്രോളിന് 90 കടന്നു
- 'ഇന്ധനവില കുതിക്കുന്നു, കർഷകർ ആത്മഹത്യ ചെയ്യുന്നു, സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, അപ്പോഴും പ്രധാനമന്ത്രി മൗനത്തിൽ'
'ഞാൻ എന്തിന് ബിജെപിയെ പിന്തുണയ്ക്കണം? അവസരം നൽകൂ ഇന്ധനവില പകുതിയായി കുറച്ച് കാണിച്ചുതരാം'; ബിജെപിക്കെതിരെ രാംദേവ്
'ഞാൻ എന്തിന് ബിജെപിയെ പിന്തുണയ്ക്കണം? അവസരം നൽകൂ ഇന്ധനവില പകുതിയായി കുറച്ച് കാണിച്ചുതരാം'; ബിജെപിക്കെതിരെ രാംദേവ്
ബിജെപിക്കതിരെ നിലപാടുകൾ കടുപ്പിച്ച് യോഗാ ഗുരു ബാബാ രാംദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച രാംദേവ് ഇത്തവണ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത് പാര്‍ട്ടിക്ക് ക്ഷീണമായി. ഇത്തവണ ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് രാംവേദവ് വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം തനിക്ക് അവസരം നൽകുകയാണെങ്കിൽ ഡീസലും പെട്രോളും ഇപ്പോഴുള്ളതിന്റെ പകുതി വിലക്ക് വിറ്റ് കാണിച്ചുതരാമെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ആഗ്രഹം രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാനാണ്. എല്ലാ പാര്‍ട്ടികളുടെയും കൂടെ താന്‍ ഉണ്ടാകും. എനിക്ക് ഒരു പാര്ട്ടിയുമായോടെും രാഷ്ട്രീയ അഭിമുഖ്യമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് എല്ലാവിധ അവകാശങ്ങളുമുണ്ട്. ബിജെപിക്കു വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന്, എന്തിനാണ് ഞാൻ അതു ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞതവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബിജെപിക്കായി പ്രചാരണം നടത്തിയതിന് ശേഷമായിരുന്നു ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി കാബിനറ്റ് റാങ്കോടെ 2015 ല്‍ ബിജെപി സര്‍ക്കാര്‍ രാംദേവിനെ നിയമിച്ചിച്ചത്. ബിജെപിയെയും പ്രധാനമന്ത്രിയേയും ശക്തമായി പിന്തുണച്ചുകൊണ്ടിരുന്ന രാംദേവിന്റെ മനം മാറ്റം പാർട്ടിക്ക് കടുത്ത ക്ഷീണം ഉണ്ടാക്കുമെന്നതിൽ സംശയമില്ല.