അഞ്ചു വയസുകാരിയെ പതിനാറുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു; കൊല നടത്തിയത് എന്തിനാണെന്ന് അറിഞ്ഞാല്‍ ഞെട്ടും

ചണ്ഡിഗഢ്, വ്യാഴം, 7 ഡിസം‌ബര്‍ 2017 (16:18 IST)

   teen kidnaps , police , arrest , kill , 5 year old , death , Hariyana , പൊലീസ് , യുവതി , പെണ്‍കുട്ടി , തട്ടിക്കൊണ്ടു പോയി , അറസ്‌റ്റ് , കൊല , പെണ്‍കുട്ടി

അഞ്ചു വയസുകാരിയെ പതിനാറുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. ഹരിയാനയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും മോചനദ്രവ്യം വാങ്ങി എളുപ്പത്തില്‍ പണക്കാരനാകാനാണ് പതിനൊന്നാം ക്ലാസുകാരന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

പതിനാറുകാരന്റെ സഹോദരി ഭര്‍ത്താവ് ജോലി ചെയ്തിരുന്ന കടയുടെ ഉടമയുടെ മകളെയാണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ കൌമാരക്കാരന്‍ വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റുകയും തുടര്‍ന്ന് രഹസ്യ കേന്ദത്തിലേക്ക് മാറ്റുകയു ചെയ്‌തു.

കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടികാര്‍ കുട്ടിക്കായുള്ള  അന്വേഷണം ഊര്‍ജ്ജിതമാക്കിയാപ്പോള്‍ ഇയാള്‍ അവര്‍ക്കൊപ്പം ചേരുകയും ചെയ്‌തു. ഇതിനിടെ ഇയാള്‍ കുട്ടിയെ ലഭിക്കണമെങ്കില്‍ മോചനദ്രവ്യമായി 20 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞ് അയല്‍‌വാസിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു.
ഇതാണ് പതിനാറുകാരനെ കുടുക്കിയത്.

ഫോണ്‍ കോളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ  കുട്ടിയെ ഒളിപ്പിച്ചിരുന്ന സഹോദരി ഭര്‍ത്താവിന്റെ വാടക വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുക്കി കുട്ടിയെ കൊല്ലുകയും മൃതദേഹം ഫ്രീസറില്‍  ഒളിപ്പിക്കുകയും ചെയ്‌തു. അന്വേഷണത്തിനൊടുവില്‍ പൊലീസ് പതിനാറുകാരനെ പിടികൂടുകയും ചെയ്‌തു.

കൃത്യം ചെയ്‌തതായി ഇയാള്‍ സമ്മതിച്ചു. എളുപ്പത്തില്‍ പണക്കാരനാകുന്നതിന് ഒരു സിനിമയില്‍ നിന്നും ലഭിച്ച ആശയമാണ് ഇതെന്നും യുവാവ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു; അപകടത്തില്‍ സംവിധായകന്‍ ഗൗതം മേനോന് പരുക്ക് - വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍

സിനിമാ സംവിധായകന്‍ ഗൌതം മേനോന് കാര്‍ ആക്‍സിഡന്റില്‍ പരുക്ക്. വ്യാഴാഴ്‌ച രാവിലെ ചെന്നൈയിലെ ...

news

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ...

Widgets Magazine