പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍

ജയ്‌പുര്‍ (രാജസ്ഥാന്‍), വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:02 IST)

 beef , cow , police , police , Modi , Narendra modi , BJP , encounter , പശു , പൊലീസ് , രാജസ്ഥാന്‍ , മോദി , ബീഫ്

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അല്‍വാറിലെ ജനത കോളനിക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അതികൃതര്‍ പുറത്തു വിട്ടിട്ടില്ല.

അഞ്ചംഗ സംഘം നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ടിവരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പൊലീസിന്റെ നടപടി. റോഡുകളില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് മാര്‍ഗതടസം സൃഷ്‌ടിച്ചുവെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് സംഘം അതിവേഗത്തില്‍ വാഹനത്തില്‍ കടന്നു പോയി.

സംഘത്തിന് പിന്നാലെ എത്തിയ പൊലീസ് ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വെടിവയ്‌പ്പില്‍ ചിലര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.  അതേസമയം, പൊലീസിനെതിരെ വെടിവയ്‌പ്പ് ഉണ്ടായപ്പോള്‍ പൊലീസ് തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്പി രാഹുല്‍ പ്രകാശ് അവകാശപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പശു പൊലീസ് രാജസ്ഥാന്‍ മോദി ബീഫ് Encounter Beef Cow Police Modi Bjp Narendra Modi

വാര്‍ത്ത

news

മുഖ്യമന്ത്രിയുടെ വാഹനം ബ്രേക്കിട്ടു, പിന്നില്‍ കാറുകളുടെ കൂട്ടയിടി; വീഡിയോ വൈറലാകുന്നു !

മുന്നില്‍ പോകുന്ന വാഹനം പെട്ടന്ന് ബ്രേക്കിടുകയും പിന്നാലെ വരുന്നവാഹനങ്ങള്‍ വരിവരിയായി ...

news

ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവിയുടെ ക്ഷേത്രം'; വിവാദ പരാമർശവുമായി ബി ജെ പി നേതാവ്

മുസ്ലീം സ്മാരകങ്ങൾക്കുമേല്‍ അവകാശം സ്ഥാപിക്കുന്ന തരത്തിലുള്ള പരാമർശവുമായി ബി.ജെ.പി ...

news

ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ കോടീശ്വരന്‍ !

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ...

news

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ - പക്ഷേ ഇവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂയെന്നു മാത്രം !

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ...

Widgets Magazine