ഒന്നും ഓർമ്മയില്ലെന്ന് പ്രതി, ഓർമ്മിപ്പിക്കാമെന്ന് കോടതി: മറവി അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൂക്കുകൊണ്ട് ‘ക്ഷ‘ വരപ്പിച്ച് സുപ്രീം കോടതി

ശനി, 27 ഒക്‌ടോബര്‍ 2018 (14:14 IST)

ഡൽഹി: ഓർമ്മ നഷ്ടമായെന്ന് കാട്ടി കോടതിയെ കബളിപ്പിച്ച് കേസിൽ നിന്നും രക്ഷനേടാൻ ശ്രമിച്ച ബിസിനസുകാരന് എട്ടിന്റെ പണി കൊടുത്ത് സുപ്രീം കോടതി. ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ സി എഫ് ഒയായ ചന്ദർ വദ്വയെയാണ് സുപ്രീം കോടതി വെള്ളംകുടിപ്പിച്ചത്.
 
ഫ്ലാറ്റ് നിർമിച്ച് നൽകാം എന്ന് വാ‍ഗ്ദാനം നൽകി വഞ്ചിച്ചതായാണ് കേസ്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നതായി തനിക്കോർമയില്ല എന്നായിരുന്നു ചന്ദർ വരുത്തി തീർക്കൻ ശ്രമിച്ചത്. ഫോറൻസിക് ഓഡിറ്റർമാർ ചോദ്യം ചെയ്തപ്പോഴും ഇദ്ദേഹം ഇതേ നിലപാട് തന്നെ സ്വീകരിച്ചു.
 
എന്നാൽ സുപ്രീം കോടതി മുറിയിലേക്ക് വാദം എത്തിയപ്പോൾ. ഓർമ്മയില്ലെന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ഇദ്ദേഹം ഓർത്തെടുക്കൻ തുടങ്ങി. കോടതി മുറിയിൽ ജഡ്ജിമാരുടെയും അഭിഭഷകന്റെയും ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ചന്ദറിനായില്ല. ഇതോടെ കള്ളം പൊളിഞ്ഞു. ജെസ്റ്റിസുമാരായ അരുൺ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘വിശ്വാസത്തില്‍ കയറി കളിക്കരുത്, അപ്രായോഗിക വിധികള്‍ നല്‍കരുത്’; സുപ്രീംകോടതി വിധിക്കെതിരെ അമിത് ഷാ

ശബരിമല സ്‌ത്രീ പ്രവേശന ഉത്തരവില്‍ സുപ്രീംകോടതിക്കെതിരെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ...

news

കാത്തിരുന്ന് ചെലപ്പോൾ മരിച്ച് പോയേക്കാം, വയസായാൽ മല കയറാനും കഴിയാതെ വരും- ഈ അമ്മൂമ്മ മാസല്ല മരണമാസാണ്!

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോൾ മുതൽ ...

news

വിവരങ്ങള്‍ കൈമാറി, നീക്കം അതിവേഗത്തില്‍; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

ശബരിമലയിൽ യുവതീ പ്രവേശനം തടയാന്‍ പദ്ധതികളൊരുക്കിയ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ...

news

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നിർണായക സി സി ടി വി ...

Widgets Magazine