‘ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കുട്ടികളുണ്ടാകില്ല‘- കഴിഞ്ഞ വർഷം മരണമടഞ്ഞ അമ്മ തമ്പുരാട്ടി പറയുന്നു!

ശനി, 27 ഒക്‌ടോബര്‍ 2018 (13:31 IST)

വിഷയത്തിൽ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണാണ് സന്നിധാനത്ത് നടന്നത്.
സ്ത്രീകളും പുരുഷന്മാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ അക്രമകാരികളായവരെ പൊലീസ് തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്നുമുണ്ട്. 
 
അൻപത് വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ മലചവിട്ടിയാൽ അയ്യപ്പകോപമുണ്ടാകുമെന്നും അത് ആചാരങ്ങളുടെ ലംഘനമാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സന്താനലബ്ദി ഉണ്ടാകില്ലെന്ന് പന്തളം അമ്മ ശപിക്കുന്നു എന്ന പേരില്‍ വ്യാപകമായ പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. 
 
എന്നാൽ 2017 നവംബർ 17ന് മരണമടഞ്ഞ അമ്മ തമ്പുരാട്ടിയുടെ ഫോട്ടോ പതിപ്പിച്ചാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് കർശന താക്കീത് നൽകിയിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊലീസ് പ്രവർത്തിക്കേണ്ടത് മതവിശ്വാസം അനുസരിച്ചല്ല: മുഖ്യമന്ത്രി

നിയമപരിപാലനത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം മതവിശ്വാസം അനുസരിച്ച് മാത്രമേ പൊലീസ് ...

news

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: കർശന നടപടിയെടുക്കുമെന്ന് ഡി ജി പി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ...

news

കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; 15 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ

കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ യുവാവ് ...

news

സ്വാമി സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം: കടകം‌പള്ളി സുരേന്ദ്രൻ

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് ദേവസ്വം മന്ത്രി ...

Widgets Magazine