സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ശനി, 27 ഒക്‌ടോബര്‍ 2018 (13:39 IST)

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നിർണായക പൊലീസിന് ലഭിച്ചു. രാത്രി രണ്ട് മണിയോടെ ആ‍ശ്രമത്തിന് സമീപത്തുനിന്ന് ഒരാൾ ഓടിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.
 
സമീപത്തെ ദേവീ ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. ദൃശ്യങ്ങളിൽ നിന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ദൃശ്യങ്ങളുടെ വിശദമായ പരിശോധന തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിനാ‍യി പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്.  
 
ശനിയാഴ്‌ച പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികൾ തീയിട്ട് നശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നും രാഹുല്‍ ഈശ്വറിനും തന്ത്രി കുടുംബത്തിനും ഇതിൽ നിന്നും ഒഴിഞ്ഞുമാറാ‍നാകില്ലെന്നും സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കുട്ടികളുണ്ടാകില്ല‘- കഴിഞ്ഞ വർഷം മരണമടഞ്ഞ അമ്മ തമ്പുരാട്ടി പറയുന്നു!

ശബരിമല വിഷയത്തിൽ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണാണ് സന്നിധാനത്ത് ...

news

പൊലീസ് പ്രവർത്തിക്കേണ്ടത് മതവിശ്വാസം അനുസരിച്ചല്ല: മുഖ്യമന്ത്രി

നിയമപരിപാലനത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം മതവിശ്വാസം അനുസരിച്ച് മാത്രമേ പൊലീസ് ...

news

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: കർശന നടപടിയെടുക്കുമെന്ന് ഡി ജി പി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ...

news

കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; 15 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ

കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ യുവാവ് ...

Widgets Magazine