കാത്തിരുന്ന് ചെലപ്പോൾ മരിച്ച് പോയേക്കാം, വയസായാൽ മല കയറാനും കഴിയാതെ വരും- ഈ അമ്മൂമ്മ മാസല്ല മരണമാസാണ്!

അപർണ| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (13:59 IST)
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോൾ മുതൽ സംസ്ഥാനത്തുള്ളവർ രണ്ട് ചേരിയിലായി. സ്ത്രീകളെ മല ചവിട്ടാൻ സമ്മതിക്കില്ലെന്ന് ഒരുപക്ഷവും മല ചവിട്ടുമെന്ന് മറ്റൊരു പക്ഷവും. ഇതിൽ പല പ്രതിഷേധവും നടന്നു. ഭക്തരെന്ന പേരിൽ അക്രമകാരികൾ അഴിച്ചു വിട്ട സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിഷയത്തിൽ ഏറ്റവും അധികം പ്രതിഷേധം അറിയിച്ചത് സ്ത്രീകൾ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർപോലും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോൾ പ്രതിഷേധക്കാർക്ക് ഒരു മാസ്സ് മറുപടി നൽകുകയാണ് ഈ അമ്മൂമ്മ.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അമ്മൂമ്മയുടെ ഈ ചൂട്ടമറുപടി ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ആവുന്ന കാലത്ത് ശബരിമലയിൽ പെണ്ണുങ്ങൾ പോകണമെന്നും വയസായാൽ ഇതൊന്നും നടക്കില്ലെന്നുമാണ് അമ്മൂമ്മയുടെ പക്ഷം.

പെണ്ണുങ്ങൾക്കും അയ്യപ്പനെ കാണാൻ ആഗ്രഹമുണ്ടാവില്ലേ, കാണാൻ ആഗ്രഹമുള്ളവരെല്ലാവരും പോയി കാണണം. വയസായവർക്ക് കേറാൻ കഴിയില്ല. എല്ലാവരും വയസാകും വരെ കാത്തിരിക്കുകയും ചെയ്യും മരിക്കുകയും ചെയ്യും. എനിക്ക് അയ്യപ്പനെ ഇപ്പോൾ കാണണമെന്നുണ്ട്. പക്ഷേ എനിക്ക് പോകാൻ കഴിയില്ല. പോകാൻ പറ്റുന്ന സമയത്ത് തന്നെ എല്ലാ പെണ്ണുങ്ങളും അയ്യപ്പനെ പോയി കാണണമെന്നാണ് ഈ അമ്മൂമ്മയുടെ അഭിപ്രായം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :