ബാംഗ്ലൂരില്‍ വീണ്ടും പീഡനം: എട്ടുവയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു

ബാംഗ്ളൂര്‍| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (08:33 IST)
ബാംഗ്ലൂരില്‍ വീണ്ടും പീഡനം. എട്ടുവയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. 63 കാരനായ പാര്‍ട്ട് ടൈം അധ്യാപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബാംഗ്ളൂര്‍ തളഗട്ടപുരെയിലെ മാരുതി ഹൈസ്കൂളിലാണ് സംഭവം. അധ്യാപകനെ അറസ്റ്റ് ചെയ്തു. സ്കൂള്‍പ്രിന്‍സിപ്പാളിനെതിരെയും കേസെടുത്തു.

പീഡനത്തിനിരയായ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമായ പോസ്കോ പ്രകാരം അധ്യാപകനെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബാംഗ്ലൂരിലെ സ്കൂളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ പീഡനക്കേസാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :