ബാധയകറ്റലിന്റെ പേരില്‍ പീഡനം; മന്ത്രവാദിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചെടുത്തു

മധേപ്പുര| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (11:48 IST)
ബാധയകറ്റാനെന്ന വ്യാജേന തന്നെ പീഡിപ്പിച്ച മന്ത്രവാദിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചെടുത്തു.
ബീഹാറിലെ മധേപ്പുരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ
അടുത്തബന്ധു തന്നെയായിരുന്നു മന്ത്രവാദി. പെണ്‍കുട്ടിക്ക് ബാധകയറിയെന്നും അതൊഴിപ്പിച്ചാലേ അസുഖത്തിന് ശമനമുണ്ടാകൂ എന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം.
ഇതിനായി പെണ്‍കുട്ടിയുടെ
അമ്മ സഹോദരീഭര്‍ത്താവായ മഹേന്ദ്ര മേത്ത(35)യെ വിളിച്ചു. അമാനുഷിക ശക്തിയുണ്ടെന്നാണ് ഇയാള്‍ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്.

ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെയും കൂട്ടി മുറിയില്‍ കയറിശേഷം മഹേന്ദ്ര
പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തൊട്ടടുത്ത
ദിവസം ഇയാള്‍ പെണ്‍കുട്ടിയോട്
തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കത്തിയും മൊബൈല്‍ഫോണും ഒളിപ്പിച്ചുവച്ച് മഹേന്ദ്രയുടെ
വീട്ടിലെത്തിയ പെണ്‍കുട്ടിയെ അയാള്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി കത്തി എടുത്ത് അയാളുടെ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു.

ഇതിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി എല്ലാകാര്യങ്ങളും തുറന്നുപറയുകയായിരുന്നു. ഫോണില്‍ റെക്കോഡുചെയ്ത മഹേന്ദ്രയുടെ സംഭാഷണവും തെളിവായി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :