വിദ്യാര്‍ഥിനിക്ക് പീഡനം: ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കൊല്ലം| Last Modified ശനി, 2 ഓഗസ്റ്റ് 2014 (15:37 IST)
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് മാനന്തവാടി പേരിയമാരാത്ത് വളപ്പില്‍ വീട്ടില്‍ എം നൌഷാദലി (23) ആണ് പിടിയിലായത്.

കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി വീട്ടില്‍ നിന്നു പിണങ്ങി എറണാകുളത്തുള്ള മാതാവിന്‍റെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയില്‍ എറണാകുളം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ നൌഷാദലി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയാണുണ്ടായത്.

കൊച്ചിയിലെ വാടക വീട്ടിലും പിന്നീട് തലശേരിയിലെ ഒരു ഹോട്ടലിലും വയനാട്ടിലുള്ള വീട്ടില്‍ വച്ചും റിസോര്‍ട്ടില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടുകയായിരുന്നു.

കൊല്ലം ഈസ്റ്റ് പൊലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ പെണ്‍കുട്ടിയെ മാനന്തവാടിയില്‍ കണ്ടെത്തിയത്. പ്രതിയെ പിന്നീട് വയനാട്ടില്‍ നിന്നാണ്‍ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :