ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊലീസ് കേസെടുത്തു

മുംബൈ, വ്യാഴം, 15 ഫെബ്രുവരി 2018 (14:00 IST)

  Serial Actress , Molested Gym , Andheri Police , Sexual Assault , women , ഫിറ്റ്‌നസ് സെന്റര്‍ , വധ ഭീഷണി , പീഡനശ്രമം , വിശ്വനാഥ ഷെട്ടി , ലൈംഗിക ചുവ

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. വെര്‍‌സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ക്കെതിരെയാണ് മുപ്പത്തിയേഴുകാരിയായ നടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ അംബോലി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

താന്‍ പതിവായി എത്തുന്ന മുംബൈയിലെ അന്ധേരി വെസ്‌റ്റിലെ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് വിശ്വനാഥ ഷെട്ടി മോശമായി പെരുമാറിയെന്നും കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ലൈംഗിക ചുവയോടെ സംസാരിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും യുവതി വ്യക്തമാക്കി.

താല്‍പ്പര്യത്തിന് വഴങ്ങാതെ വന്നതോടെ വിശ്വനാഥ ഷെട്ടി തനിക്കെതിരെ വധ ഭീഷണി ഉയര്‍ത്തുകയും സുഹൃത്തുക്കള്‍ക്ക് തന്നെ മോശക്കാരിയായിക്കി ചിത്രീകരിച്ചു കൊണ്ട് സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തുവെന്നും നടി പരാതിയില്‍ വ്യക്തമാക്കുന്നു.

കേസില്‍ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഫിറ്റ്‌നസ് സെന്ററിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡ്യപ്യൂട്ടി കമ്മീഷര്‍ പരംജിത് സിംഗ് ദഹിയ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പോര, മിനിമം ചാര്‍ജ് 10 രൂപയാക്കണം; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം

സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതൽ ...

news

സിനിമയോട് ബൈ പറഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; കമല്‍ഹാസന്‍

രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ ഇനി അഭിനയ രംഗത്തേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളെ ...

news

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച പ്രായ പൂര്‍ത്തിയാകാത്ത ദ​ളി​ത് കു​ട്ടി​ക​ളെ ...

news

ജയിലിൽ വെച്ച് ഷുഹൈബിനെ പൊലീസിന്റെ ഒത്താശയോടെ ആക്രമിക്കാൻ ശ്രമിച്ചു, ശ്രീലേഖ ഇടപെട്ടത് കൊണ്ട് അന്ന് രക്ഷപെട്ടു: കെ സുധാകരൻ

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ...

Widgets Magazine