ആ രണ്ടു ദിവസം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു; നടി വെളിപ്പെടുത്തുന്നു

ബുധന്‍, 3 ജനുവരി 2018 (12:29 IST)

Serial actress Uma , Serial actress , Uma ,  Uma Nair , സീരിയല്‍ , നടി , സിനിമ , ഉമ , ഉമ നായര്‍
അനുബന്ധ വാര്‍ത്തകള്‍

രാത്രിമഴ, വാനമ്പാടി എന്നിങ്ങനെയുള്ള ജനപ്രിയ സീരിയലുകളിലൂടെയും ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെയുള്ള സിനിമകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഉമ. ഈ അടുത്തകാലത്താണ് അവര്‍ വലിയൊരു വിവാദത്തില്‍പ്പെട്ടത്. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളം കണ്ട എക്കാലത്തെയും മഹാനടനായ ജയനെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളാണ് വലിയ വിവാദമായത്. 
 
തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ ഒരു വിവാദത്തില്‍ പെടുന്നതെന്ന് ഉമ പറയുന്നു. ആ പ്രശ്നം രൂക്ഷമായ രണ്ടുദിവസം തനിക്ക് താങ്ങാന്‍ പറ്റിയില്ലെന്നും ആത്മഹത്യ ചെയ്താലോയെന്നുപോലും കരുതിയെന്നും താരം വ്യക്തമാക്കി. ആ സമയത്ത് ശത്രുക്കളായി നിന്നവര്‍ തന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചെന്നും മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നെന്നും അവര്‍ പറഞ്ഞു. 
 
നമ്മള്‍ എന്താണ് സംസാരിക്കേണ്ടതെന്നും എങ്ങനെയാണ് സംസാരിക്കേണ്ടതെന്നുമുള്ള തിരിച്ചറിവ് ആ സമയത്താണ് ലഭിച്ചത്. ആ രണ്ടു ദിവസത്തിനുള്ളില്‍ താന്‍ മരിച്ചിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു നഷ്ടവുമില്ലെന്നും ആ പ്രശ്നം അവസാനിച്ചതോടെ തനിക്ക് തുടര്‍ച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നതിനാല്‍ അധികം കാടുകേറാന്‍ സമയം കിട്ടിയില്ലെന്നും ഉമ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘നായീനെപ്പോലെ ജീവിക്കുന്നേലും ഭേദം നരീനെപ്പോലെ മരിക്കുന്നതാ’; 'ഈട'യുടെ രണ്ടാമത്തെ ട്രെയിലർ വൈറല്‍

പറവയ്ക്ക് ശേഷം ഷെയ്ന്‍ നിഗം മുഖ്യകഥാപാത്രമാകുന്ന ഈടയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ...

news

‘എല്ലാവരും അവരവരുടെ തനിനിറം കാണിക്കുന്നു, പോപ്പ് കോണ്‍ കൊറിച്ച് കൊണ്ട് എല്ലാം കണ്ടിരിക്കാം’: പാര്‍വതി പറയുന്നു

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് ...

news

ഇന്നലെ ചില കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു, പക്ഷേ ഇന്ന് രാവിലെ അത് കാണാനുമില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ജൂഡ് ആന്റണി

വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരിഹാസവുമായി ജൂഡ് ആന്റണി. കസബ വിവാദവുമായി ബന്ധപ്പെട്ട് ...

news

മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കലായെത്തുന്നു; രക്ഷകനായി മമ്മൂട്ടിയും?!

ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില് മലയാളത്തിലെ വന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ...

Widgets Magazine