ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിനടന്ന ഡിഐജി കുടുങ്ങി

തിരുവനന്തപുരം, വ്യാഴം, 3 ഓഗസ്റ്റ് 2017 (17:23 IST)

Widgets Magazine
 DIG B Pradeep , police , R Sreelekha , serial actress , ആര്‍ ശ്രീലേഖ , ഐജി ഗോപകുമാര്‍ , ഡിഐജി ബി പ്രദീപ് , ഗിന്നസ് പക്രു , സീരിയല്‍ നടി
അനുബന്ധ വാര്‍ത്തകള്‍

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിനടന്ന ഡിഐജിയെ എഡിജിപി ആര്‍ ശ്രീലേഖ താക്കീത് ചെയ്തു. ജയില്‍ ഡിഐജി ബി പ്രദീപിനെയാണ് ഐജി ഗോപകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്‌തത്.

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഇനി കര്‍ശന നടപടിയാണ് നേരിടേണ്ടിവരുകയെന്ന് ശ്രീലേഖ പ്രദീപിന് മുന്നറിയിപ്പ് നല്‍കി.

ഇക്കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു ആഭ്യന്തരവകുപ്പിന് നാണക്കേടായ സംഭവമുണ്ടായത്. പത്തനംതിട്ട ജില്ലാ ജയില്‍ ക്ഷേമ ദിനാഘോഷ ചടങ്ങില്‍ അതിഥിയി എത്തേണ്ട നടന്‍ ഗിന്നസ് പക്രു അവസാന നിമിഷം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഡിഐജി ബന്ധുകൂടിയായ സീരിയല്‍ നടിയെ കൊണ്ടു വരുകയായിരുന്നു.

നടി വരാമെന്ന് പറഞ്ഞതോടെ അമ്പലമുക്കിലെ വസതിയില്‍ നിന്നും പത്തനംതിട്ട ജില്ലാ ജയില്‍ വരെ ഡിഐജിയുടെ ഔദ്യോഗിക വാഹനത്തില്‍ ഇവരെ എത്തിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കള്ളന്‍ കപ്പലില്‍ തന്നെ, ‘ദിലീപിന്റെ ആദ്യ ഭാര്യയെ വെളിച്ചത്തു കൊണ്ടുവന്നത് ഇതിനുവേണ്ടി’; അന്വേഷണ സംഘത്തെ വേട്ടയാടി മറ്റൊരു സംഘം!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ...

news

മുലക്കണ്ണ് ഞെരിച്ചുടയ്ക്കും, തലമുടി വലിച്ച് പറിക്കും, ജനനേന്ദ്രിയം ഇടിച്ചു തകര്‍ക്കും; ആശ്വാസം കിട്ടുമോ?

വാടാനപ്പള്ളിയില്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവിന്റെ മരണത്തില്‍ ...

news

‘ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്, ഉടന്‍ വിവാഹിതരാകും’ - ആ പെണ്‍കുട്ടിയെ കാണിച്ച് ദിലീപ് പറഞ്ഞതിങ്ങനെയായിരുന്നു!

കാവ്യ മാധവന്‍ ആദ്യ ബന്ധം വേര്‍പ്പെടുത്തിയാണ് ദിലീപിനെ കെട്ടിയത്. ദിലീപും അങ്ങനെ തന്നെ ...

news

'ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രക്ക് നല്ലവളാണ്’ - ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് മുമ്പ് റഫീഖ് എഴുതിയതിങ്ങനെ

കൊച്ചിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ...

Widgets Magazine