ഇനി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭിക്കും; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഇനി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭിക്കും !

AISWARYA| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2017 (11:10 IST)
നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ഒരു രൂപ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. 10നും 19നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആദ്യഘട്ട പ്രകാരം സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ആരോഗ്യദൗത്യം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക.

കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ദേശീയ ആര്‍ത്തവ ആരോഗ്യത്തിന്റെ ഭാഗമായാണ് നാപ്കിനുകളുടെ വിതരണം. മാസത്തില്‍ ഒരു പെണ്‍കുട്ടിക്ക് 40 നാപ്കിനുകള്‍വരെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് നാപ്കിനുകള്‍ എത്തിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :