കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികള്‍, സംഭവം വിവാദമായപ്പോള്‍ എംഎല്‍എയ്ക്ക് രൂക്ഷ വിമര്‍ശനം

ബുധന്‍, 20 ഡിസം‌ബര്‍ 2017 (16:35 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കുമെതിരെ ബിജെപി എംഎല്‍എ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയ ആണ് വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിവാഹിതരായ ഇവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നാണ് ഷാകിയ പറഞ്ഞത്. 
 
ഇവരുടെ വിവാഹം ഇറ്റലിയില്‍ നടത്തിയതാണ് എംഎല്‍എയുടെ രാജ്യസ്‌നേഹം തിളയ്ക്കുവാന്‍ കാരണമായിരിക്കുന്നത്. രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. വിവാഹം ഇന്ത്യയിൽ വെച്ച് നടത്താതിരുന്നത് രാജ്യ സ്നേഹം ഇല്ലാത്തതിനാലാണെന്നും എം എൽ എ ആരോ‌പിച്ചു.
 
എന്നാല്‍ സംഭവം വിവാദമായപ്പോള്‍ പന്നലാലിനെ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് എസ് പ്രകാശ് രംഗത്തെത്തി. കോഹ്ലിയുടേയും അനുഷ്‌കയുടെയും രാജ്യസ്‌നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാല്‍ ഷാകിയയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയും കോഹ്‌ലിയുമല്ല; ഡ്രസിംഗ് റൂമിലെ സൂപ്പര്‍താരം മറ്റൊരാള്‍ - വെളിപ്പെടുത്തലുമായി ഗംഭീര്‍

ഡ്രസിംഗ് റൂമിലെ രഹസ്യങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു ടെലിവിഷനു ...

news

കോഹ്‌ലിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്‌ത ബിജെപി എംഎല്‍എയ്‌ക്കെതിരെ നേതൃത്വം രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ...

news

കോഹ്‌ലിക്ക് തൊടാന്‍ പോലുമാകാത്ത നേട്ടം കൈപ്പിടിയിലൊതുക്കി സ്‌മിത്തിന്റെ പടയോട്ടം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണോ ഓസ്‌ട്രേലിയന്‍ നായകന്‍ ...

news

ലക്ഷ്യം ഇന്ത്യക്കെതിരായ ടെസ്‌റ്റ്; സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് മടക്കിവിളിച്ച് ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത നീക്കം

അടുത്ത മാസം ഇന്ത്യക്കെതിരെ ടെസ്‌റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ടീമിനെ ...

Widgets Magazine