രാഹുലും ചാഹലും ശ്രീലങ്കയെ എറിഞ്ഞൊതുക്കി, ട്വന്റി 20യിൽ ഇന്ത്യക്ക് 93 റൺസ് ജയം

വ്യാഴം, 21 ഡിസം‌ബര്‍ 2017 (07:36 IST)

ഒന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 93 റൺസിനാണ് ഇന്ത്യൻ ടീം ശ്രീലങ്കയെ നിലംപരിശാക്കിയത്. 87ന് പുറത്ത്. ആദ്യ ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് അടിച്ചത്. ശ്രീലങ്കയുടെ മറുപടി 16 ഓവറിൽ 87 റൺസിന് അവസാനിച്ചു. റൺ അടിസ്ഥാനത്തിൽ ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 
 
യശ്‌വേന്ദ്ര ചാഹലിന്‍റെ മാരക ബൗളിംഗിൽ ശ്രീലങ്ക മുട്ടുകുത്തുകയായിരുന്നു. താരതമ്യേന വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യത്തെ മൂന്ന് പേരും രണ്ടക്കം കടന്നു. പക്ഷേ ചാഹലിന്റേ‌യും രാഹുലിന്റേയും ബൗളിങിൽ തങ്ങൾക്ക് രക്ഷയില്ലെന്ന് ശ്രീലങ്കൻ ടീമിനു മനസ്സിലാവുകയായിരുന്നു.  
 
നാല് വിക്കറ്റ് വീഴ്ത്തി​യ ചാഹലും മൂന്നു വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യയുമാണ് ലങ്കയെ തകർത്തത്. ചാഹലാണ് മാൻ ഓഫ് ദ മാച്ച്. ഹർദീക് പാണ്ഡ്യ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും വീ​സ അ​നു​വ​ദി​ച്ചു; കൂ​ടി​ക്കാ​ഴ്ച 25ന് ന​ട​ക്കു​മെ​ന്ന് സൂചന

വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു പാകിസ്‌ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ...

news

മോദിയുടെ പ്രസ്‌താവനയില്‍ ആരും മാപ്പു പറയില്ല: വെങ്കയ്യ നായിഡു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര ...

news

ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കൃഷ്ണപ്രിയ; തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ഡിഎംകെ

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ ദൃശ്യങ്ങൾ ...

news

അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ...

Widgets Magazine