പണം നൽകി ഇനി ഗർഭപാത്രം വാടകക്കെടുക്കേണ്ട

ഗർഭപാത്രം പണം നൽകി വാടകയ്ക്കെടുക്കുന്നത് കുറ്റകരം

Sumeesh| Last Modified വെള്ളി, 23 മാര്‍ച്ച് 2018 (11:36 IST)
ന്യൂഡൽഹി: പണം നൽകി ഗർഭപാത്രം ഇനിമുതൽ വാടകക്കെടുക്കാനാവില്ല. പണത്തിനു വേണ്ടി ഗർഭപാത്രത്തെ വാടകക്ക് നൽകുന്നത് പൂർണ്ണമായും നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി വാടക ഗർഭപാത്ര ബിൽ ഭേതഗതി ചെയ്യും. നിയമ ഭേതഗതിക്കായുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

വിദേശികൾ ഉൾപ്പടെ പണം നൽകി ഇന്ത്യയിൽ നിന്നും ഗർഭാത്രം വാടകക്കെടുക്കാറുണ്ട്. ഗർഭ പാത്രം വാടകക്കു നൽകുന്നവർ ചൂഷണത്തിനു വിധേയരാകുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

ഭേതഗതി വരുത്തുന്ന പുതിയ ബില്ല്
പ്രകാരം കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ ഇനി മുതൽ ഗർഭ പാത്രം വാടകക്ക് സ്വീകരിക്കാനാകു.
അതും അടുത്ത ബന്ധുക്കളിൽ നിന്നു മാത്രം. ഇതിനും ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യൻ നിയമ പ്രകാരം വിവാഹിതരായതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞും സ്വാഭാവികമായി ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ മാത്രമേ ഗർഭപാത്രം വാടകക്കെടുക്കാനാകൂ. ഇതിനെ ഒരു പരോപകാര പ്രവർത്തിയായാണ് നിയമത്തിൽ നിർവ്വജിച്ചിരിക്കുന്നത്. അതിനാൽ ഗർഭപാത്രം പണം നൽകി വാടകക്കെടുക്കുന്നത് ഇനി മുതൽ കുറ്റകരമാവും.

ബില്ലിൻ നിയമസഭ അംഗീകാരം നൽകുന്നതോടെ ദേശീയ വാടക ഗർഭപാത്ര നിയന്ത്രണ ബോർഡ് നിലവിൽ വരും. ഇതിനോടനുബന്ധമായിതന്നെ സംസ്ഥാനങ്ങളിലും ബോർഡുകൾ പ്രവർത്തനമാരംഭിക്കും. ഈ പ്രത്യേക ബോർഡുകളാവും വാടക ഗർഭപാത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. 2016ൽ ലോക് സഭയിൽ അവതരിപ്പിച്ച ബിൽ ഉടൻ പാസ്സാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഒരു തരത്തിലുള്ള അനിശ്ചിതത്വവും വരരുത്, ആചാരങ്ങള്‍ക്കും ...

ഒരു തരത്തിലുള്ള അനിശ്ചിതത്വവും വരരുത്, ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും കോട്ടം തട്ടരുത്, ത്യശ്ശൂര്‍ പൂരത്തിന്റെ  മുന്നൊരുക്കങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി മുഖ്യമന്ത്രി
ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിക്കണം. കഴിഞ്ഞ ...

എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ...

എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച്‌ 3) ന് ആരംഭിക്കും; വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി
പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ...

4 വയസുകാരൻ സ്കൂളിൽ നിന്നും കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ ...

4 വയസുകാരൻ സ്കൂളിൽ നിന്നും കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം: അബോധാവസ്ഥയിൽ ചികിത്സയിലെന്ന് പരാതി
മരുന്നിന്റെ അംശം എങ്ങനെ ചോക്‌ളേറ്റില്‍ വന്നുവെന്നതില്‍ അവ്യക്തത തുടരുകയാണ്. എങ്ങനെ ക്ലാസ് ...

മൂന്നാം ടേം നല്‍കാന്‍ ദേശീയ നേതൃത്വം തയ്യാര്‍; പിണറായി 'നോ' ...

മൂന്നാം ടേം നല്‍കാന്‍ ദേശീയ നേതൃത്വം തയ്യാര്‍; പിണറായി 'നോ' പറയും, ലക്ഷ്യം തലമുറ മാറ്റം
പാര്‍ട്ടി പദവികളില്‍ തുടരുന്നതിനു സിപിഎം നിശ്ചയിച്ച പ്രായപരിധി 75 ആണ്

യോഗ്യത പത്താം ക്ലാസ് യോഗ്യത മാത്രം, പരീക്ഷയില്ല: പോസ്റ്റ് ...

യോഗ്യത പത്താം ക്ലാസ് യോഗ്യത മാത്രം, പരീക്ഷയില്ല: പോസ്റ്റ് ഓഫീസുകളിൽ 21,413 ഒഴിവുകൾ
എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാകും തിരെഞ്ഞെടുപ്പ്. ...