17 കാരിയെ ഫേസ്‌ബുക്ക്‌ ഫ്രണ്ടും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

അലഹാബാദ്‌| vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (19:17 IST)
അലഹബാദില്‍ 17 കാരിയെ ഫേസ്‌ബുക്ക്‌ ഫ്രണ്ടും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ്‌ ഈ ക്രൂരത നടത്തിയത്‌ എന്നാണ് വിവരം. അലഹബാദിലെ സിവില്‍ ലൈന്‍സ്‌ ഏരിയയില്‍ ബസ്‌ കാത്തു നില്‍ക്കുന്നതിന്‌ ഇടയില്‍ വാനിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട്‌ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒന്നിലേക്ക്‌ കൊണ്ടുപോയി വാഹനം കുറ്റിച്ചെടികള്‍ നിറഞ്ഞ പ്രദേശത്തേക്ക്‌ കയറ്റി നിര്‍ത്തിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

തട്ടിക്കൊണ്ടുപോയ കാറിനുള്ളില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഏതാണ്ട്‌ രണ്ടു മണിക്കൂറോളം ഇവര്‍ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചെന്നാണ്‌ വിവരം. പ്രതാപ്‌ഗറിലെ ഒരു ഡോക്‌ടറുടെ മകളാണ്‌ ഇര. കുറ്റവാളികള്‍ അഞ്ചു പേരില്‍ ഒരാള്‍ ഫേസ്‌ബുക്ക്‌ വഴി പരിചയപ്പെട്ടതാണ്‌ പെണ്‍കുട്ടിയെ. ഫേസ്‌ബുക്ക്‌ വഴിയും ഫോണ്‍വഴിയും പിന്നീട്‌ ഇവര്‍ പതിവായി കണ്ടുമുട്ടുകയും ചെയ്‌തിരുന്നു.

പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അപകടനില തരണം ചെയ്‌തിട്ടുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന്‌ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനുമാണ്‌ കേസെടുത്തിട്ടുള്ളത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :