പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:32 IST)
പതിനാറുകാരികളായ പെണ്‍കുട്ടികളെ പ്രേമം നടിച്ച് വലയിലാക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കിള്ളി സ്വദേശികളായ സെയ്‍ദ് (22), സെയ്ദലി (24) എന്നിവരാണു പൊലീസ് വലയിലായത്.

ആറ്റിങ്ങല്‍ ചാത്തമ്പറയ്ക്കടുത്ത കോളനിയിലെ പ്രതികളുടെ ബന്ധുവീട്ടില്‍ വച്ചായിരുന്നു പീഡിപ്പിച്ചത്. പാല്‍ക്കുളങ്ങര സ്വദേശികളാണ്‌ പെണ്‍കുട്ടികള്‍. കഴിഞ്ഞ ഫെബ്രുവരി 27 നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഓട്ടോഡ്രൈവറായ പ്രതി സെയ്ദലി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്‌.

പേട്ട സി.ഐ സുരേഷ് കുമാര്‍, വഞ്ചിയൂര്‍ എസ്.ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ ആറ്റിങ്ങലില്‍ നിന്ന് വലയിലക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :