പീഡനം ചെറുക്കാന്‍ ഇതാ ഒരു അഫ്ഗാന്‍ മാതൃക

കാബൂള്‍| vishnu| Last Modified ശനി, 28 ഫെബ്രുവരി 2015 (14:15 IST)
പീഡനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകള്‍. എന്നാല്‍ സ്ത്രീപിഡനത്തിന്റെ കാര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും അത്ര രക്ഷയൊന്നുമില്ല. അതിനാല്‍ സ്വയം പീഡനങ്ങളില്‍ നിന്ന് രക്ഷകണ്ടെത്തുക മാത്രമാണ് അഫഗാന്‍ പെണ്‍കുട്ടികളുടെ ആശ്രയം. അതിനായി അഫ്ഗാനില്‍ ഒരു യുവതി പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പുതിയ വസ്ത്രം കണ്ടെത്തിയിരിക്കുകയാണ്.

ഇതിനെ വസ്ത്രമെന്ന് പറയാന്‍ കഴിയില്ല. വേണമെങ്കില്‍ പണ്ടത്തെ പടയാളികള്‍ ഉപയോഗിക്കാടുള്ള പടച്ചട്ടയോട് ഇതിനെ ഉപമിക്കാം. പടച്ചട്ടകള്‍ നെഞ്ചും വയറും മാത്രം സംരക്ഷിക്കുമ്പോള്‍ യുവതിയുടെ ലോഹ കവചം സ്വകാര്യ ഭാഗങ്ങള്‍ കൂടി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുണ്ട് എന്ന വ്യ്ത്യാസം മതമേയുള്ളു. ഈ ലോഹ കവചവും ധരിച്ച് നടന്നുപോകുന്ന യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ചര്‍ച്ചയായിരിക്കുന്നത്. അഫ്‌ഗാനില്‍ സാധാരണമായിട്ടുള്ള ട്വിറ്ററിലും ഫേസ്‌ബുക്കിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌.

തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പെണ്‍കുട്ടിയുടെ ചിത്രം കാബൂളില്‍ വെച്ച പകര്‍ത്തപ്പെട്ടത്‌ ആണെന്നാണ്‌ കരുതുന്നത്‌. കാബൂളിലെ കാര്‍ട്ടി-3 ഏരിയയിലൂടെ തിരക്ക്‌ പിടിച്ച്‌ നടന്നു പോകുന്ന ചിത്രമാണ്‌ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. പെണ്‍കുട്ടിക്ക്‌ പിന്നാലെ നീങ്ങുന്ന ഒരു കൂട്ടം യുവാക്കളും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. അതേസമയം ഫോട്ടോ എന്നാണ്‌ എടുത്തതെന്ന കാര്യം വ്യക്‌തമല്ല. അതേസമയം സംഗതി ശ്രദ്ധേയമായതോടെ കാബൂളിലെ യാഥാസ്‌ഥിതിക ഇസ്‌ളാമികള്‍ ഫോട്ടോയ്‌ക്കെതിരേ രംഗത്ത്‌ വന്നിട്ടുണ്ട്‌. പാശ്‌ചാത്യ സംസ്‌ക്കാരം കൊണ്ടുവരാനുള്ള ശ്രമമെന്നാണ്‌ ആരോപണം. അതേസമയം പെണ്‍കുട്ടിയുടെ ഉദ്യമത്തെ പിന്തുണച്ചും അനേകര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. ധീരയായ പെണ്‍കുട്ടിയെന്നാണ്‌ അവരുടെ വിശേഷണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :