17 കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി പൊലീസ് പിടിയില്‍

തിങ്കള്‍, 13 നവം‌ബര്‍ 2017 (17:02 IST)

കര്‍ണാടകയിലെ കോളാറില്‍ പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി പൊലീസ് പിടിയില്‍. 17 വയസ്സുകാരനുമായി തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയ യുവതിക്കെതിരെ ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 
സംഭവമായി ബന്ധപ്പെട്ട് ആണ്‍കുട്ടിയുടെ കുടുംബം പൊലീസിന് പരാതി നല്‍കുകയും വാര്‍ത്ത പുറം ലോകമറിയുകയുമായിരുന്നു. ആണ്‍കുട്ടിയുടെ വീടിന് അടുത്താണ് വിവാഹിതയായ നളിനി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര രസത്തിലല്ലായിരുന്ന യുവതി 17കാരനുമായി പ്രണയത്തിലേര്‍പ്പെടുകയായിരുന്നു.
 
തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സെപ്തംബര്‍ എട്ടിന് ആണ്‍കുട്ടിയുമായി ചെന്നൈയിലേക്ക് പോയി. വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ മകനെ യുവതി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ ഓർഡിനൻ‌സ്: ഗവര്‍ണര്‍ വിശദീകരണം തേടി - ഇന്ന് തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ...

news

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സെല്‍ഫി ഭീഷണി; തൃശൂര്‍ സ്വദേശി പിടിയില്‍

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ...

news

ഗണേഷും ഇന്നസെന്റും ഇറങ്ങിപ്പോയി; ഫിലിം ചേംബറിന്‍റെ നിര്‍ദേശം അമ്മ തള്ളി - സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളിലെത്തും

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ...

Widgets Magazine