അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ പൊളിച്ച് ശൗചാലയം നിര്‍മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്

തിങ്കള്‍, 13 നവം‌ബര്‍ 2017 (15:17 IST)

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് ശൌചാലയം പണിയുമെന്ന് ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി. ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഡെല്‍ഹി സൈയ്ക എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസാണ് സര്‍ക്കാര്‍ പൊളിച്ച് ശൌചാലയം പണിയാന്‍ ഒരുങ്ങുന്നത്.
 
ദാവൂദിന്റേതായ അഞ്ച് വസ്തുവകകള്‍ സര്‍ക്കാര്‍ ലേലം ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഭീതികാരണം ലേലത്തിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഈ അവസ്ഥ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രമപാണി പറയുന്നു. ദാവൂദിനെ ഇന്ത്യന്‍ സര്‍ക്കാരുകളാണ് ഭീകരനായി ചിത്രീകരിച്ച് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതെന്ന് ചക്രപാണി ആരോപിച്ചു.
 
അതേസമയം ദാവൂദിന്റെ ആസ്തികള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് താന്‍ ലേലത്തുകയുടെ 10 ശതമാനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാല്‍ ദാവൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു, അഴിമതിയുടെ ഘോഷയാത്രയാണ് അദ്ദേഹം നടത്തിയത്: കുമ്മനം രാജശേഖരന്‍

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തില്‍‌പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി ...

news

‘സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല, തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ട്’: പി ജയരാജന്‍

സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം ...

Widgets Magazine