മദ്യലഹരിയില്‍ പൊതുസ്ഥലത്ത് അഴിഞ്ഞാടി ലങ്കന്‍ താരങ്ങള്‍; കേസ് എടുക്കരുതെന്ന അപേക്ഷയുമായി ബോര്‍ഡ്

കൊല്‍ക്കത്ത, തിങ്കള്‍, 13 നവം‌ബര്‍ 2017 (15:24 IST)

 Sri lanka , india lanka match , shopping mall , police case , ഇന്ത്യന്‍ പര്യടനം , ശ്രീലങ്ക , ജീവനക്കാര്‍ , മദ്യലഹരി

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കലഹമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ബാറിലും ഷോപ്പിംഗ് മാളിലുമാണ് നാല് ലങ്കന്‍ താരങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. താരങ്ങളുടെ പേര് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ താരങ്ങള്‍ ബാറില്‍ വെച്ചാണ് ആദ്യം ബഹളമുണ്ടാക്കിയത്. ജീവനക്കാരോട് മോശമായി പെരുമാറുകയും ചീത്തവിളിക്കുകയും ചെയ്‌ത താരങ്ങള്‍ പിന്നീട് ഷോപ്പിംഗ് മാളിലെത്തി ഭീകരാന്തരീക്ഷമുണ്ടാക്കി. ലിഫ്റ്റില്‍ കയറിയ താരങ്ങള്‍ ഒരു കുടുംബത്തോട് മോശമായി പെരുമാറി.

മോശം അനുഭവമുണ്ടായ കാര്യം കുടുംബം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതോടെ നാല് താരങ്ങളെ തടഞ്ഞ് നിര്‍ത്തി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ മറ്റു താരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെടുകയും അവര്‍ ബംഗാള്‍ ക്രിക്കറ്റ് ആസോസിയേഷനുമായി ചര്‍ച്ച നടത്തി കേസ് എടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

കളിക്കാര്‍ തമ്മില്‍ പരസ്യമായി ചീത്തവിളിക്കുകയും ആക്രോശിക്കുകയുമാണു ചെയ്തതെന്നാണു ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) ഭാരവാഹികള്‍ പറയുന്നത്. അതേസമയം, രേഖാമൂലം പരാതി കിട്ടിയില്ലെന്നു പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആര്‍ക്കെങ്കിലും ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചോ ?; ധോണിയേക്കുറിച്ച് ഗംഭീര്‍ നടത്തിയ പ്രസ്‌താവന വൈറലാകുന്നു

ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായക്കാരാണ്. 2011-12 സീസണില്‍ നമ്മള്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ...

news

ലങ്കയ്‌ക്കെതിരായ പരമ്പര: ടീമില്‍ നിന്നും പാണ്ഡ്യ പുറത്ത് - കോഹ്‌ലി നയിക്കും

വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഈമാസം ...

news

മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാണിച്ച സംഭവം: ഗെയില്‍ ചോദിക്കുന്ന പ്രതിഫലം രണ്ടു കോടി

ഇതിനിടെ പുതിയ വാഗ്ദാനവുമായി ഗെയില്‍ രംഗത്തെത്തി. 2015ലെ ​ലോ​ക​ക​പ്പ് ...

news

ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി

ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ...