രജനികാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മറ്റു പാര്‍ട്ടികളുടെ അവസ്ഥ എന്താകും ?; സര്‍വേ ഫലം പുറത്ത്

രജനികാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മറ്റു പാര്‍ട്ടികളുടെ അവസ്ഥ എന്താകും ?; സര്‍വേ ഫലം പുറത്ത്

   Rajanikanth , election , Tamilnadu , BJP , Rajani , tamil Cinema , സൂപ്പര്‍സ്‌റ്റാര്‍ , ചാനല്‍ സര്‍വേ , എഐഡിഎംകെ , എന്‍ഡിഎ , രജനികാന്ത് , ഡിഎംകെ
ചെന്നൈ| jibin| Last Modified ശനി, 20 ജനുവരി 2018 (13:55 IST)
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനുള്ള സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ തീരുമാനം വിജയം കാണുമെന്ന റിപ്പോര്‍ട്ടുമായി സര്‍വേ ഫലം. ഒരു ദേശീയ ചാനല്‍ നടത്തിയ സര്‍വേയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടി മത്സരിച്ചാല്‍ ചരിത്ര വിജയം കാണുമെന്ന് സര്‍വേ വ്യക്തമാക്കിയത്.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് രജനി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ 23 സീറ്റുകളും സൂപ്പര്‍സ്‌റ്റാറിന്റെ പാര്‍ട്ടി പിടിച്ചെടുക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇതോടെ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത് എഐഡിഎംകെയ്‌ക്കായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ രജനിയുടെ മുന്നില്‍ തരിപ്പണമാകുമെന്ന് വ്യക്തമാക്കുന്ന സര്‍വേയില്‍ 14 സീറ്റ് ഡിഎംകെ സ്വന്തമാക്കുമെന്നും എഐഡിഎംകെ രണ്ടു സീറ്റില്‍ ഒതുങ്ങുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

രജനികാന്ത് മത്സരരംഗത്തില്ലെങ്കില്‍ ഡിഎംകെ നേട്ടം കൊയ്യും. 32 സീറ്റ് ഡിഎംകെ സ്വന്തമാക്കുമ്പോള്‍ എഐഡിഎംകെ ആറു സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുടെ വിജയം പുതുച്ചേരിയില്‍ മാത്രമായി ഒതുങ്ങുമെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നതില്‍ രജനി സ്ഥിരീകരണം നടത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :