അടുത്ത വര്‍ഷം രജനികാന്ത് മുഖ്യമന്ത്രിയാകും!

വ്യാഴം, 4 ജനുവരി 2018 (20:01 IST)

Rajanikanth, Muthalvan, CM, Tamilnadu, Shankar, Arjun, രജനികാന്ത്, മുതല്‍‌വന്‍, മുഖ്യമന്ത്രി, തമിഴ്നാട്, ഷങ്കര്‍, അര്‍ജുന്‍

രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശത്തിന്‍റെ ത്രില്ലിലാണ് രാജ്യത്തെ സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും തന്‍റെ പാര്‍ട്ടി മത്സരിക്കാനുണ്ടാവുമെന്ന പ്രഖ്യാപനത്തെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.
 
രാഷ്ട്രീയപ്രവേശനത്തിന്‍റെ വിധി എന്തായാലും അടുത്ത വര്‍ഷം രജനികാന്ത് മുഖ്യമന്ത്രിയാകുമെന്ന് ഇപ്പൊഴേ പ്രവചിക്കാം. അതെങ്ങനെ സാധ്യമാകുമെന്നാണോ ആലോചിക്കുന്നത്? ഒരു സിനിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
 
ഷങ്കര്‍ സംവിധാനം ചെയ്ത ‘മുതല്‍‌വന്‍’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. രജനികാന്താണ് മുതല്‍‌വന്‍ 2ല്‍ നായകനാകുന്നത്. രജനി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമ ഈ വര്‍ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അടുത്ത വര്‍ഷം റിലീസ് ചെയ്യത്തക്ക രീതിയില്‍ ദ്രുതഗതിയിലാണ് മുതല്‍‌വന്‍ 2 പ്ലാന്‍ ചെയ്യുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം. 
 
അതേസമയം, രജനികാന്തിന്‍റെ പ്രിയ സംവിധായകനായ പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഒരു രാഷ്ട്രീയ സിനിമയും സൂപ്പര്‍സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ‘കാലാ’യ്ക്ക് ശേഷം അത്തരമൊരു ചിത്രം ആലോചിക്കാന്‍ രജനി തന്നെ രഞ്ജിത്തിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം - സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകൻ

ശിവകാർത്തികേയൻ–ഫഹദ് ചിത്രമായ വേലൈക്കാരനിലൂടെ തമിഴിൽ ശക്തമായ തിരിച്ചുവരാണ് നടി സ്നേഹ ...

news

പ്രിയനന്ദന്റെ ഒടിയനിൽ നായകൻ ഫഹദ് ഫാസിൽ?!

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ...

news

ഇനിയും മാസങ്ങളോളം ഷൂട്ട് ചെയ്യണം, മോഹന്‍ലാലിന്‍റെ ഒടിയന്‍ എന്നുവരും?

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ടാണ്. ആ പ്രത്യേകത ...

news

മമ്മൂട്ടിയോ മോഹന്‍ലാലോ കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞേനേ - സംവിധായകന്‍ പറയുന്നു!

ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ...

Widgets Magazine