തമിഴ്നാടിനെ ഞെട്ടിച്ച് രജനികാന്ത്!

അന്തംവിട്ട് അണ്ണാ‌ഡിഎംകെ

aparna| Last Modified ബുധന്‍, 17 ജനുവരി 2018 (08:56 IST)
അണ്ണാ ഡിഎംകെയുടെ പ്രതാപകാലം കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന സർവെ ഫലം പുറത്ത്. 2018ല്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടന്നാല്‍ 26 ശതമാനം വോട്ട് മാത്രമേ അണ്ണാ ഡിഎംകെയ്ക്ക് ലഭിക്കുകയുള്ളുവെന്നാണ് സർവേ ഫലം പറയുന്നത്. രജനികാന്ത് സ്ഥാനാർത്ഥിയാവുകയാണെങ്കിൽ അദ്ദേഹത്തിന് 16 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേയിൽ പറയുന്നു.

തമിഴ്നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ നിര്‍ണ്ണായക കണ്ടെത്തലുമായിട്ടാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റാണ് അഭിപ്രായ സര്‍വേഫലം പുറത്തുവിട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ 77 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് ഫലം പുറത്തുവിട്ടിട്ടുള്ളത്.

2018ല്‍ തമിഴ്നാട്ടില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവും വലിയ നേട്ടം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനായിരിക്കുമെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. 33 സീറ്റുകളില്‍ രജനികാന്തിന്റെ പാര്‍ട്ടിയ്ക്ക് ജയിക്കാന്‍ കഴിയുമെന്നും മൊത്തം വോട്ടിന്റെ 16 ശതമാനം സ്വന്തമാക്കാന്‍ കഴിയുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :