കനത്തമഴ, ജമ്മു കശ്മീരില്‍ 13 പേര്‍ മരിച്ചു

ജമ്മു| VISHNU.NL| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (12:17 IST)
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജമ്മു കാശ്മീരില്‍ പതിമൂന്ന് പേര്‍ മരിച്ചു. ജമ്മുവില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനുള്‍പ്പടെ എട്ട് പേരാണ് മണ്ണിടിച്ചിലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചത്. റിയേസി ജില്ലയില്‍ വീട് തകര്‍ന്ന് അഞ്ച് പേരും മരിച്ചു.

ജമ്മുവില്‍ മൂന്നു ദിവസമായി കനത്തമഴയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയേ തുടര്‍ന്ന് ത്സലം നദി അപകട നിലക്ക് മുകളില്‍ ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ തന്നെ ജമ്മുവിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.

തെക്കന്‍ കാശ്മീരിലെ 23 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതൊടെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളുമായി ഭരകൂടം ശ്രമം തുടങ്ങി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :