കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍, തീവ്രവാദികള്‍, സൈന്യം
പുല്‍വാമ| VISHNU.NL| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (10:36 IST)
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രജ്‌പോറ പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞ തീവ്രവാദികള്‍ക്കുവേണ്ടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

തീവ്രവാദികള്‍ കനത്ത വെടിവെപ്പ് നടത്തിയതിനെത്തുടര്‍ന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിവച്ച സൈനിക നടപടി ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :