‘കേരളത്തില്‍‌നിന്നുള്ള കേസെടുത്താല്‍ മഴ പെയ്യും’!

ന്യൂഡല്‍ഹി| Last Modified ശനി, 30 ഓഗസ്റ്റ് 2014 (10:28 IST)
കേരളത്തില്‍നിന്നുള്ള കേസെടുത്താല്‍ പെയ്യും. ചീഫ് ജസ്റ്റിസ് ആര്‍എം ലോധ സുപീംകോടതിയില്‍ പൊട്ടിച്ച ഒരു തമാശയാണിത്.
കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതിക്കു പ്രത്യേക താല്‍പര്യമാണ്.
കേസുകള്‍ പരിഗണിക്കുമ്പോള്‍ മഴയുണ്ടാകുമെന്നതാണ് താല്‍പര്യത്തിനുകാരണമെന്നുമായിരുന്നു ആര്‍ എം ലോധ തമാശരൂപേണ വെളിപ്പെടുത്തിയത്.

ഏറനാട് നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായിരുന്ന പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിക്കു പുറത്ത് മഴ തിമര്‍ത്തു പെയ്തു. അപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ തമാശ. ബഷീറിന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന പി വി അന്‍വറാണ് ഹര്‍ജിക്കാരന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :