എബോള: കോംഗോയില്‍ 31 മരണം

  എബോള , കോംഗോ , കിന്‍ഷാസ , ആശുപത്രി , ലോകാരോഗ്യസംഘടന
കിന്‍ഷാസ| jibin| Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (11:22 IST)
രോഗം ബാധിച്ച് കോംഗോയില്‍ 31 പേര്‍ മരിച്ചു. 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും വ്യക്തമാക്കി. തലസ്ഥാന നഗരിയായ കിന്‍ഷാസയുടെ 800 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗത്തിന്റെ സാന്നിധ്യം ഉള്ളതായി സംഘടനയുടെ വാര്‍ത്താവിഭാഗം മേധാവി എഗാനേ കംബാബി വ്യക്തമാക്കി.

രോഗത്തിന്റെ ഏതെങ്കിലും ലക്ഷണമുള്ളതായി തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തണമെന്നാണ് ജനങ്ങള്‍ക്ക് കിട്ടിയിട്ടുള്ള മുന്നറിയിപ്പ്. 185 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എബോള വൈറസ് ഭീഷണി കണക്കിലെടുത്ത് കോംഗോയിലെ ബോണ്ടേ നഗരത്തിന് ചുറ്റും നാല് ആരോഗ്യ മേഖലകള്‍ തുറന്നിട്ടുണ്ട്.

പല ആശുപത്രികളിലും രോഗികളെ ശുശ്രൂഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ചിലയിടങ്ങളില്‍ ആശുപത്രികള്‍ അടച്ചിട്ട നിലയിലുമാണ്. ആഗസ്ത് 25 -നാണ് ഏഴുപേര്‍ക്ക് എബോള രോഗം പിടിപ്പെട്ടതായി കോംഗോ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. 1976-ല്‍ സയറിലാണ് ഈ രോഗം ആദ്യം തിരിച്ചറിയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :