റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്; ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം

ന്യൂഡല്‍ഹി, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (15:32 IST)

Widgets Magazine
Piyush Goyal ,  Indian Railway ,  Railway ,  പിയുഷ് ഗോയൽ ,  റെയിൽവെ  ,  ഇന്ത്യന്‍ റെയില്‍‌വെ
അനുബന്ധ വാര്‍ത്തകള്‍

റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിക്ക് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം. ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിചെയ്യുന്ന എല്ലാ ജീവനക്കാരും ഉടൻ തന്നെ തിരികെ എത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. 1981ലെ റെയിൽവേ ബോർഡ് പ്രോട്ടോക്കോളിലെ നിർദേശമാണ് ഇപ്പോള്‍ അസാധുവാക്കിയത്. 
 
ഇത്തരത്തില്‍ മുപ്പതിനായിരത്തിലേറെ ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ ഏകദേശ കണക്ക്. റെയിൽവേ ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന വേളയില്‍ അവരെ സ്വീകരിക്കാനായി അതാത് സോണുകളിലുള്ള ജനറൽ മാനേജർമാർ എത്തണമെന്ന നിർദേശവും മന്ത്രാലയം റദ്ദാക്കി. 
 
ഇതിനു പുറമെ, അത്യാഢംബര കോച്ചുകളിൽ യാത്ര ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിയും ഇനിമുതല്‍ റെയിൽവേ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. എക്സിക്യൂട്ടിവ് ക്ലാസ് ഒഴിവാക്കി എല്ലാവരും സ്‌ലീപ്പർ, എസി ത്രീ ടയർ എന്നീ ക്ലാസുകളിൽ യാത്ര ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശം നല്‍കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിയുഷ് ഗോയൽ റെയിൽവെ ഇന്ത്യന്‍ റെയില്‍‌വെ Railway Piyush Goyal Indian Railway

Widgets Magazine

വാര്‍ത്ത

news

അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കേവലം അഞ്ച് വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് ...

news

പീഡനദൃശ്യം പ്രചരിപ്പിച്ചു; നാൽപ്പത്തിയാറുകാരൻ അറസ്റ്റിൽ

വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തിൽ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും ...

news

ഹാദിയയുടെ മതം മാറ്റത്തിനു പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ല

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്ന് ക്രൈംബ്രാഞ്ച് ...

news

ടി ഡി രാമകൃഷ്ണന് വയലാർ അവാർഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് ...

Widgets Magazine