ബു​ള്ള​റ്റ് ട്രെ​യി​ൻ പദ്ധതി മും​ബൈ​യില്‍ അനുവദിക്കില്ല; കേന്ദ്രസര്‍ക്കാറിന് മു​ന്ന​റി​യി​പ്പു​മാ​യി രാജ് താക്കറെ

മുംബൈ, ശനി, 30 സെപ്‌റ്റംബര്‍ 2017 (18:54 IST)

Widgets Magazine
Raj Thackeray ,  mumbai,	congress,	bullet train,	railway station,	minister,	stampede,	death, injury,	rain,	മുംബൈ,	ട്രെയിന്‍,	ബുള്ളറ്റ് ട്രെയിന്‍,	റെയില്‍വേ സ്റ്റേഷന്‍,	കോണ്‍ഗ്രസ്, വിമര്‍ശനം,	മരണം,	പരിക്ക് ,  രാജ് താക്കറെ
അനുബന്ധ വാര്‍ത്തകള്‍

പ്ര​ധാ​ന​മ​ന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. മോദിയുടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ബു​ള്ള​റ്റ് ട്രെ​യി​ൻ മും​ബൈ​യി​ലൂ​ടെ ഓ​ടി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. മും​ബൈ എ​ൽ​ഫി​ൻ​സ്റ്റ​ണ്‍ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നിരവധി ആളുകള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രിക്കുകയായിരുന്നു അദ്ദേഹം. 
 
ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുയും പിന്നീട് മായ്ച്ചുകളയുകയും ചെയ്യുന്ന നുണയനാണ് മോദിയെന്നും താക്കറെ ആരോപിച്ചു.  ഇത്തരത്തില്‍ നുണപറയാന്‍ മോദിയ്ക്ക് എങ്ങനെയാ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടാന്‍ പോലും അനുവദിക്കില്ലെന്നും വേനമെങ്കില്‍ ആ പദ്ധതി ഗുജറാത്തില്‍ നടപ്പാക്കട്ടെയെന്നും താക്കറെ പറഞ്ഞു. 
 
മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് സുരക്ഷാ സേനയെ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാവിലെ 10. 30ഓടെയാണ് മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ മരിക്കുകയും അനേകം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുംബൈ ട്രെയിന്‍ ബുള്ളറ്റ് ട്രെയിന്‍ റെയില്‍വേ സ്റ്റേഷന്‍ കോണ്‍ഗ്രസ് വിമര്‍ശനം മരണം പരിക്ക് രാജ് താക്കറെ Minister Stampede Death Injury Rain Mumbai Congress Railway Station Raj Thackeray Bullet Train

Widgets Magazine

വാര്‍ത്ത

news

ഷാര്‍ജയ്ക്ക് പിന്നാലെ കുവൈത്തും; 15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച് ...

Widgets Magazine