നോട്ട് നിരോധനത്തിനു ശേഷമുള്ള മറ്റൊരു നശീകരണ പദ്ധതിയാണ് മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍: രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം

ബു​ള്ള​റ്റ് ട്രെ​യി​ൻ പദ്ധതി മും​ബൈ​യില്‍ അനുവദിക്കില്ല; കേന്ദ്രസര്‍ക്കാറിന് മു​ന്ന​റി​യി​പ്പു​മാ​യി രാജ് താക്കറെ

Raj Thackeray ,  mumbai,  p chidambaram ,	congress,	bullet train,	railway station,	minister,	stampede,	death, injury,	rain,	മുംബൈ,	ട്രെയിന്‍,	ബുള്ളറ്റ് ട്രെയിന്‍,	റെയില്‍വേ സ്റ്റേഷന്‍,	കോണ്‍ഗ്രസ്, വിമര്‍ശനം,	മരണം,	പരിക്ക് ,  രാജ് താക്കറെ ,  പി ചിദംബരം
ന്യൂഡൽഹി| സജിത്ത്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2017 (19:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. നിലവിലെ എല്ലാ റെയിൽവേ സംവിധാനങ്ങളും പരിഷ്കരിച്ചതിനു ശേഷമായിരിക്കണം ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടു.

സമാന അഭിപ്രായവുമായി എൻഡിഎയുടെ ഘടകകക്ഷി കൂടിയായ ശിവസേനയും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും രംഗത്തെത്തിയിരുന്നു. മോദിയുടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ബു​ള്ള​റ്റ് ട്രെ​യി​ൻ മും​ബൈ​യി​ലൂ​ടെ ഓ​ടി​ല്ലെന്നാണ് താക്കറെ പറഞ്ഞത്. മും​ബൈ എ​ൽ​ഫി​ൻ​സ്റ്റ​ണ്‍ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നിരവധി ആളുകള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുയും പിന്നീട് മായ്ച്ചുകളയുകയും ചെയ്യുന്ന നുണയനാണ് മോദിയെന്നും താക്കറെ ആരോപിച്ചു.
ഇത്തരത്തില്‍ നുണപറയാന്‍ മോദിയ്ക്ക് എങ്ങനെയാ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടാന്‍ പോലും അനുവദിക്കില്ലെന്നും വേണമെങ്കില്‍ ആ പദ്ധതി ഗുജറാത്തില്‍ നടപ്പാക്കട്ടെയെന്നും താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് സുരക്ഷാ സേനയെ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാവിലെ 10. 30ഓടെയാണ് മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ മരിക്കുകയും അനേകം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ ...

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് ...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം ...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു: കൗമാരക്കാരിലെ ഹൃദ്രോഗത്തിനുള്ള കാരണങ്ങള്‍ അറിയണം
തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദാരുണമായ ...

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ ...

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു
മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞദിവസം ...

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് ...

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്
കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അഡീഷണല്‍ ...