റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം; നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്

മുംബൈ, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (12:45 IST)

mumbai,	train,	railway station,	stampede,	death,	injury,	rain,	മുംബൈ, ട്രെയിന്‍,	റെയില്‍വേ സ്റ്റേഷന്‍,	മരണം,	പരിക്ക്,	മഴ

മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് രാവിലെ 10.45 ഓടെ അപകടം നടന്നത്. 
 
രാവിലെ മുംബൈയിൽ കനത്ത പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറുകയും തല്‍ഫലമായി തിക്കും തിരക്കുമുണ്ടാകുകയും ചെയ്തു. വളരെ ചെറിയ പാലമായതിനാൽ കൂടുതൽ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.
 
തിരക്കിനിടെ പലരും നിലത്തു വീഴുകയായിരുന്നു. ചവിട്ടേറ്റായിരുന്നു പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. ഓഫീസ് സമയമായതിനാൽ ആസമയത്ത് സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. അതേസമയം, അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ന് അന്തര്‍ദേശീയ വിവര്‍ത്തന ദിനം

നമ്മുടെ പരിണാമത്തില്‍ ഭാഷകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുപോലെ ഭാഷകള്‍ ...

news

ഷാര്‍ജ സുല്‍ത്താന്‍ വാക്കു പാലിച്ചു; 149 ഇന്ത്യക്കാരെയും മോചിപ്പിച്ചു !

ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് ...

news

ദിലീപിന്റെ സിനിമ കാണാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? - രാമലീലയെ തകര്‍ക്കാന്‍ ശ്രമം?

ജനപ്രിയ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമാ ...

Widgets Magazine