‘ജനങ്ങളെ കബളിപ്പിക്കുന്ന രീതി മോദി ഒഴിവാക്കണം’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി| AISWARYA| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (16:08 IST)
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളെ കബളിപ്പിക്കുന്ന രീതി മോദി ഒഴിവാക്കണമെന്നും റാഫേല്‍ ആയുധ കരാര്‍ പാര്‍ലമെന്റിനുള്ളില്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്‍‌ദീപ് സുര്‍‌ജേവാലയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിര കോണ്‍ഗ്രസ്സ് ഉപയോഗിക്കുന്ന പ്രധാന ആയുധം റാഫേല്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയാണ്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്ന് അറിയില്ലെന്നാണ് യോഗിയുടെ പരിഹാസം. പള്ളിയില്‍ നിസ്‌കാരത്തിന് ഇരിക്കുന്നത് പോലെയാണ് രാഹുല്‍ ക്ഷേത്രത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു..


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :