ശബ്ദാതിവേഗത്തിൽ ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചു‍; ചരിത്ര നേട്ടത്തോടെ ലോക നെറുകയിൽ ഇന്ത്യ

നാസിക്ക്, ബുധന്‍, 22 നവം‌ബര്‍ 2017 (16:00 IST)

BrahMos Missile , Sukhoi 30 , Defence Ministry , ബ്രഹ്മോസ് , സുഖോയ് , മിസൈല്‍ , ശബ്ദാതിവേഗ മിസൈല്‍

മിസൈൽ പ്രതിരോധ രംഗത്ത് മറ്റാർക്കും നേടാൻ സാധിക്കാത്ത ചരിത്ര നേട്ടത്തിനുടമയായി ഇന്ത്യ.  ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നായിരുന്നു മിസൈലിന്റെ വിക്ഷേപണം. 
 
ലോകത്തുതന്നെ ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതുമെന്നതും പ്രത്യേകതയായി. ഇതോടെ ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കു സ്വന്തമായി.
 
മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു പരീക്ഷണം. ബ്രഹ്മോസും സുഖോയും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേരത്തെതന്നെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 
 
ബ്രഹ്മോസ് ഇനി പോര്‍ വിമാനമായ സുഖോയില്‍ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെയാണ് ഇന്ത്യന്‍ സേന വലിയൊരു ശക്തിയായി മാറുക. അമേരിക്കയുടെ എ16 പോര്‍വിമാനത്തേക്കാള്‍ മികച്ചതാണ് ഇന്ത്യയുടെ സുഖോയ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇനി രക്ഷയില്ല, കേസ് ഒരിക്കലും തെളിയില്ല? ദിലീപിന്റെ നീക്കത്തിൽ ഞെട്ടി മലയാള സിനിമ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ബൈജു ...

news

സരിതയും ഗണേഷും കുടുങ്ങുമോ ?; അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

21 പേജുള്ള കത്തിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുള്ള പേജുകള്‍ ...

news

സിഗ്നല്‍ ചതിച്ചു; ട്രെയിന്‍ വഴി തെറ്റി ഓടിയത് 160 കിലോമീറ്റര്‍ !

1500 യാത്രക്കാരുമായി ട്രെയിന്‍ തെറ്റായ വഴിയിലൂടെ യാത്ര ചെയ്തത് 160 കിലോമീറ്റര്‍. ...

news

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകണോ? ഇത്രയും ദുര്‍ബലമാനസരായവരാണോ നമ്മളെ ഭരിക്കേണ്ടത്?

ഹണിട്രാപ് കേസിലകപ്പെട്ട എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. മുഖ്യമന്ത്രി പിണറായി ...

Widgets Magazine