‘ഷാരൂഖിനെയും അമിറിനെയും അവര്‍ വേട്ടയാടി; ഇപ്പോഴത്തെ ഇര ഞാനാണ്’; ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്

ബംഗുളൂരു, തിങ്കള്‍, 13 നവം‌ബര്‍ 2017 (20:00 IST)

  Prakash Raj , Narendra modi , BJP , Shah Rukh Khan , Aamir Khan , ബിജെപി , പ്രകാശ് രാജ് , നരേന്ദ്ര മോദി , ആമിര്‍ ഖാന്‍

ബിജെപിക്ക് വോട്ടു ചെയ്ത് ദുരന്തം സ്വയം വിളിച്ചുവരുത്തിയെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. ജനത്തിന്റെ ഈ തിരിച്ചറിവിനെ അവര്‍ അടിച്ചമര്‍ത്തി കൊണ്ടിരിക്കുകയാണ്. തന്നെപ്പോലുള്ളവര്‍ക്ക് ഒന്നു മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം സംജാതമായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ ബിജെപി പലതരത്തില്‍ വേട്ടയാടുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും അതിന്റെ ഇരകളാണ്. ഷാരൂഖിനെ ഒറ്റപ്പെടുത്തിയപ്പോള്‍ ആമിറിനെ അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കുകയും അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ വിലക്കുകയും ചെയ്‌തു. സമാനമായ സാഹചര്യത്തിലൂടെയാണ് താനും കടന്നു പോകുന്നതെന്നും പ്രകാശ് രാജ് കൂട്ടി ചേര്‍ത്തു.

തന്നെപ്പോലുള്ളവര്‍ക്ക് മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്. ഞാന്‍ അഭിനയിച്ച പരസ്യങ്ങള്‍ക്കും വിലക്ക് വീഴുകയാണ്. പല തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഇതിന് ഉദാഹരണമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ കോണ്‍ഗ്രസ് എം‌പി വിവേക് തന്‍‌ഖ, നിര്‍ഭാഗ്യകരമെന്ന് സുധീരന്‍

ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ...

news

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്

കായല്‍ കൈയേറിയെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് ...

news

പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ...

news

പി ജയരാജനെ ഒതുക്കാനുള്ള നീക്കം വിജയിക്കുമോ ?; കളിക്ക് മറുകളിയുമായി ‘സഖാവ് പി’ സഖാക്കള്‍ക്കിടയിലേക്ക്

മരണവക്കിൽ നിന്നും തിരിച്ചെത്തിയ പി ജയരാജന്‍ കണ്ണൂരിൽ പാർട്ടിയുടെ അവസാന വാക്കെന്ന ...