ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

തൃശൂർ, ഞായര്‍, 12 നവം‌ബര്‍ 2017 (14:19 IST)

  RSS , killed , Thrissur , police , kummanam , bjp , ആർഎസ്എസ് , ആനന്ദ് , സിപിഎം , വെട്ടേറ്റു മരിച്ചു
അനുബന്ധ വാര്‍ത്തകള്‍

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുമ്പ് സിപിഎം പ്രവർത്തകൻ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാറിലെത്തിയ അക്രമി സംഘമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആനന്ദിനെ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പൊലീസ് സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ഓൺലൈൻ സൈറ്റിൽ സൗജന്യമായി ഗർഭനിരോധന ഉറകൾ വിൽപനയ്ക്ക് വച്ചപ്പോൾ ഇന്ത്യക്കാർ വാങ്ങി ...

news

‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ...

news

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ ...

news

രാജിയുണ്ടാകുമോ ?; ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായിട്ടും കൈയേറ്റ വിഷയത്തില്‍ ധിക്കാരപരമായ ...

Widgets Magazine