യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു, അഴിമതിയുടെ ഘോഷയാത്രയാണ് അദ്ദേഹം നടത്തിയത്: കുമ്മനം രാജശേഖരന്‍

തിങ്കള്‍, 13 നവം‌ബര്‍ 2017 (12:44 IST)

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തില്‍‌പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കൈയേറ്റ വിഷയത്തില്‍ യു ഡി എഫ് തോമസ് ചാണ്ടിയെ സഹായിക്കുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. 
 
യുഎഡിഎഫിന്‍റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതൽ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആ പിന്തുണ ഇപ്പോഴും ഉണ്ടെന്നും കുമ്മനം ആരോപിച്ചു. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല, തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ട്’: പി ജയരാജന്‍

സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം ...

news

സുരക്ഷാഭീഷണി; രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു !

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ എയര്‍ഹോസ്റ്റസുമായ സ്വാതിയെ ...

news

ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; മകളെ തള്ളിയിട്ടശേഷം അമ്മയും പുറകേ ചാടി, നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നു

പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും അമ്മയും മകളും പുറത്തേക്കു ...

Widgets Magazine