കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരണം, ദേശീയ പാര്‍ട്ടിയുടെ ആവശ്യം ഇവിടില്ല; പിന്തുണയുമായി പ്രകാശ് രാജ്

ചെന്നൈ, ഞായര്‍, 12 നവം‌ബര്‍ 2017 (14:59 IST)

  kamal haasan , prakash raj , BJP , mersal , പ്രകാശ് രാജ് , കമല്‍ഹാസന്‍ , ദേശീയ രാഷ്ട്രീയ പാര്‍ട്ടി , ജനങ്ങള്‍

കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ പിന്തുണയ്ക്കുമെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. തമിഴ്‌നാട്ടില്‍ കമല്‍ഹാസനെ പോലുള്ള പുതുമുഖങ്ങള്‍ കടന്നുവരണം. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു തുടങ്ങിയ ഈ സമയത്ത് മൂന്നാം മുന്നണി വേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് സംസ്‌കാരിക വൈവിധ്യങ്ങള്‍ ആഘോഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ഭരണസംവിധാനം മാറണം. നമ്മുടെ പ്രാദേശിക വികാരങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളാണ് ഉയര്‍ന്നു വരേണ്ടത്. അതിനാല്‍ കമലിനെ പിന്തുണയ്‌ക്കാന്‍ എനിക്ക് മടിയില്ല. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം നമുക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ഭരണസംവിധാനത്തിലേക്ക് കമലിനെപ്പോലെയുള്ള പുതുമുഖങ്ങള്‍ കടന്നുവരണം. അവരവര്‍ക്കുള്ള വൈവിധ്യങ്ങളെ മുറക്കെ പിടിക്കുമ്പോള്‍ ഹിന്ദിയെ പൊതുഭാഷയായി കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് ...

news

വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ഓൺലൈൻ സൈറ്റിൽ സൗജന്യമായി ഗർഭനിരോധന ഉറകൾ വിൽപനയ്ക്ക് വച്ചപ്പോൾ ഇന്ത്യക്കാർ വാങ്ങി ...

news

‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ...

news

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ ...

Widgets Magazine