നീരവ് മോദിയെ വലയിലാക്കാൻ ഇന്റർപോൾ; അറസ്റ്റ് ആവശ്യപ്പെട്ട് സിബിഐ, അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരണം

നീരവിനെ തേടി ഇന്റർപോൾ

aparna| Last Modified ശനി, 17 ഫെബ്രുവരി 2018 (08:36 IST)
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയ്ക്കായി ഇനി വലവിരിക്കും. നീരവ് മോദിയെ പിടികൂടാന്‍ സിബിഐ അന്തരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയതായി റിപ്പോർട്ട്. രാജ്യം വിട്ട നീരവ് മോദിയുടെയും ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സിയ്ക്കതിരെ കേന്ദ്രം നടപടികള്‍ സ്വീകരിക്കാനായി തുടങ്ങിയിട്ടുണ്ട്‌.

നീരവ് ഇപ്പോൾ‍ എവിടെയാണ് എന്നതിനെക്കുറിച്ച് അറിവില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, നീരവ് അമേരിക്കയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തട്ടിപ്പ് നടത്തിയ ശേഷം രാഷ്ട്രം വിട്ട നീരവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വരുകയാണ്.

വ്യാജ രേഖകൾ ഉപയോഗിച്ച് 11,300 കോടി രൂപയാണ് പഞ്ചാബ് നാഷണൽ‍ ബാങ്കിൽ നിന്ന് നീരവ് മോദി തട്ടിച്ചെടുത്തിട്ടുള്ളത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ നിര്‍മിച്ചുകാണ്ടാണ് പണം തട്ടിയെടുത്തത്. ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന ബാങ്ക് അധികൃതരുടെ പരാതിലാണ് ഇവർക്കെതിരെ സിബിഐ കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :