ചരിത്രസന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, സ്വീകരിക്കാനൊരുങ്ങി പലസ്തീൻ; മോദി വിശിഷ്ടാതിഥിയെന്നു പ്രസിഡന്റ് അബ്ബാസ്

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്

aparna| Last Updated: ശനി, 10 ഫെബ്രുവരി 2018 (11:17 IST)
ചരിത്രസന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പലസ്തീനിലെത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയെ സകല പ്രൗഢിയോടെയും സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണു പലസ്തീനെന്ന് റിപ്പോർട്ട്.

മോദി വിശിഷ്ടാതിഥിയാണെന്നും സ്വീകരിക്കാന്‍
രാജ്യം ഒരുങ്ങിയെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം അറിയിച്ചു. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന മോദി പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയം സന്ദര്‍ശിക്കും.

കൂടിക്കാഴ്ചയില്‍ സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച വിഷയങ്ങളാകും. പലസ്തിന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തും. രാമല്ലയിലെ ഐടി പാര്‍ക്കിന്റെ ഉദ്ഘാടനവും മോഡി നിര്‍വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :