മിന്നലാക്രമണം വീണ്ടും ?; ദാവൂദിനെ ഇന്ത്യയിലെത്തിക്കാന്‍ രാജ്‌നാഥ് സിംഗ് നേരിട്ട് ഇറങ്ങുന്നു

രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവന പാകിസ്ഥാനെ ഭയപ്പെടുത്തുമോ ?

  Rajnath Singh , surgical strikes , narendra modi , pakistan , india , mumbai blast case , dawood ibrahim , jammu kashmir , kashmir , രാജ്‌നാഥ് സിംഗ് , ദാവൂദ് ഇബ്രാഹിം , പാകിസ്ഥാന്‍ , ഇന്ത്യ , ജമ്മു കശ്‌മീര്‍ , മിന്നലാക്രമണം , സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (19:46 IST)
മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദിനെ രാജ്യത്ത് എത്തിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് വിവരങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് 18 ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാജ്‌നാഥ് സിജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭീകരാക്രമണങ്ങള്‍ പാകിസ്ഥാനില്‍ നിന്നും ഉണ്ടായാല്‍ മിന്നലാക്രമണത്തിലൂടെ ഇനിയും തിരിച്ചടിക്കും. അവര്‍ നമ്മുടെ അയല്‍‌രാജ്യമാണ്. ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാൽ നോക്കിയിരിക്കാൻ സാധിക്കില്ല. പാകിസ്ഥാനില്‍ നിന്ന് നല്ല മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :