പഞ്ചാബ്, ഗോവ ഇന്ന് ബൂത്തിലേക്ക്; ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബി ജെ പി, കോൺഗ്രസിന് നിർണായകം

ശനി, 4 ഫെബ്രുവരി 2017 (08:41 IST)

Widgets Magazine

വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത അഞ്ചു വർഷം ആരു തങ്ങളെ ഭരിക്കണമെന്ന് ഇന്ന് ജനങ്ങൾ തീരുമാനിക്കും. എന്നാല്‍, ഫലമറിയാന്‍ മാര്‍ച്ച് 11വരെ കാക്കണം. 

പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 സീറ്റിലേക്കും പതിവില്‍ കവിഞ്ഞ വീറും വാശിയിലുമാണ് ഇക്കുറി മത്സരം.  പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണപോരിനെ അഭിമുഖീകരിക്കുമ്പോള്‍ ഗോവയില്‍ ചതുഷ്കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. 
 
മോദി തരംഗം ആഞ്ഞുവീശിയതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആണിത്. അതുപോലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ആപിന്റെയും ഭാവിയും ഈ തെരഞ്ഞെടുപ്പ് ഫലം പറഞ്ഞേക്കും.
 
മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഇരു സംസ്ഥാനത്തും രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് പോളിങ്. പഞ്ചാബില്‍ കഴിഞ്ഞ 10 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അകാലി-ബി ജെ പി സഖ്യത്തിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലവിലുണ്ട്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പഞ്ചാബ് തെരഞ്ഞെടുപ്പ് ഗോവ നരേന്ദ്ര മോദി ബി ജെ പി Punchab Election Goa Bjp Narendra Modi

Widgets Magazine

വാര്‍ത്ത

news

മിന്നലാക്രമണം വീണ്ടും ?; ദാവൂദിനെ ഇന്ത്യയിലെത്തിക്കാന്‍ രാജ്‌നാഥ് സിംഗ് നേരിട്ട് ഇറങ്ങുന്നു

മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ ...

news

യുവതിയുടെ കടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം തകര്‍ന്നു; വാര്‍ത്തയറിഞ്ഞ സകലരും ഞെട്ടലില്‍!

യുവതിയുടെ ക്രൂരതയില്‍ തകര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം. യുഎസിലെ ടെന്നസിൽ ...

news

കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ശവകുടീരം നിര്‍മിച്ചു - കൊലയ്‌ക്ക് കാരണം യുവതിയുടെ പ്രണയബന്ധം!

കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ഉപയോഗിച്ച് ശവകുടീരം നിര്‍മിച്ച യുവാവ് ...

Widgets Magazine