വംശീയ ആക്രമണങ്ങള്‍ നടക്കുന്ന മ്യാന്‍മറിന്റെ ആശങ്കകള്‍ക്കൊപ്പം ഇന്ത്യയും പങ്കുചേരുന്നു; റൊഹിങ്ക്യന്‍ മുസ്ലീം വേട്ടയ്ക്ക് നിശ്ശബ്ദ പിന്തുണയെന്നും മോദി

മ്യാന്‍മറില്‍ ‘സുരക്ഷാസേനയ്‌ക്കെതിരെയുള്ള അതിക്രമങ്ങള്‍’ അപലപിച്ച് മോദി

യാങ്കോണ്‍| സജിത്ത്| Last Updated: വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (10:37 IST)
വംശീയ അക്രമങ്ങള്‍ നടക്കുന്ന മ്യാന്‍മറിന്റെ ആശങ്കകളോടൊപ്പം ഇന്ത്യയും പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയ ആക്രമണങ്ങളില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നിരപരാധികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സമാധാന ശ്രമങ്ങളിലൂടെ അവിടെ അരങ്ങേറുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ കൗണ്‍സിലര്‍ ആങ് സാങ് സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അതേസമയം,'സുരക്ഷാ സേനകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍' അപലപിച്ച മോദി മാനവികതയിലെ മഹാദുരന്തമെന്ന് ഐക്യരാഷ്ട്രസംഘടന പോലും വിശേഷിപ്പിച്ച റൊഹിങ്ക്യന്‍ മുസ്ലീം വേട്ടയെക്കുറിച്ച് പരാമര്‍ശം നടത്താന്‍ തയ്യാറായില്ല. ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം കൊടുക്കുകയാണെന്ന് രൂക്ഷമായി വിമര്‍ശനം നേരിടുന്ന മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സു കിയെ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രശംസിച്ചു. സൈന്യത്തിനെതിരെ അതിക്രമങ്ങള്‍ നടത്തുകയാണെന്നാരോപിച്ച് ഇരുരാജ്യങ്ങളും സംയുക്തപ്രസ്താവനയും ഇറക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :