കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍, അധികാരം ഇല്ലാത്തതിനാല്‍ കരയില്‍ കിടക്കുന്ന മത്സ്യത്തെ പോലെ പിടയുന്നു - പ്രധാനമന്ത്രി

ഛണ്ഡീഗഡ്, വെള്ളി, 27 ജനുവരി 2017 (18:02 IST)

Widgets Magazine
  PM Narendra Modi , Jalandhar  , Congress , Rahul ghndhi , Punjab Assembly Election , Narendra Modi , Jalandhar , നരേന്ദ്ര മോദി , കോണ്‍ഗ്രസ് , ഉത്തർപ്രദേശ് , നിയമസഭ , രാഹുല്‍ ഗാന്ധി , സോണിയാ ഗാന്ധി , പഞ്ചാബ് തെരഞ്ഞെടുപ്പ്

പഞ്ചാബിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുവിലകൊടുത്തും അധികാരത്തിലെത്താൻ ശ്രമിക്കുന്ന കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. എന്തുവിലകൊടുത്തും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ആ പാര്‍ട്ടിക്ക്  ജനം വോട്ട് ചെയ്യുമോ എന്ന് മോദി ചോദിച്ചു.

പിടിച്ചുനിൽക്കാൻ കോൺഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വർഷം ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിച്ചു. അധികാരമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കരയില്‍ കിടന്ന് പിടയുന്ന മത്സ്യത്തിന് തുല്യമാണ് പാര്‍ട്ടിയുടെ അവസ്ഥ. കോണ്‍ഗ്രസ് എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ വളരെ പ്രയാസമാണെന്നും മോദി പരിഹസിച്ചു.

കുടുംബ പ്രശ്​നങ്ങളുള്ള ഓരോ സംസ്ഥാനത്തേക്കും അധികാരത്തിന്​ വേണ്ടി ഓടി നടക്കുകയാണ്​ കോൺഗ്രസ്.​ ഫെബ്രുവരി നാലിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണം. തെരഞ്ഞെടുപ്പിൽ പ്രകാശ്​ സിംഗ് ബാദലിനെ  വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജലന്ധറിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി കോണ്‍ഗ്രസ് ഉത്തർപ്രദേശ് നിയമസഭ രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധി പഞ്ചാബ് തെരഞ്ഞെടുപ്പ് Congress Jalandhar Rahul Ghndhi Narendra Modi Punjab Assembly Election Pm Narendra Modi

Widgets Magazine

വാര്‍ത്ത

news

അദ്ധ്യാപകര്‍ക്ക് ഇനി രക്ഷയില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചെവിക്ക് നുള്ളിയ അദ്ധ്യാപികക്കെതിരെ കേസ്

എന്നാല്‍ സ്കൂളിലുള്ള സ്ക്രീന്‍ മറ്റു കുട്ടികളുടെ ദേഹത്തേക്ക് തള്ളിയിടാന്‍ ...

news

കര്‍ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി

രാജ്യത്തെ കര്‍ഷകര്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുപ്രീംകോടതി. ...

news

കോടിയേരിക്കെതിരെ ബോംബെറിഞ്ഞു എന്നത് വ്യാജ പ്രചരണം, പിണറായിക്ക് എല്ലാം അറിയാം: കൃഷ്ണദാസ്

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലേക്ക് ആര്‍ എസ് ...

Widgets Magazine