എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; മുംബൈയില്‍ ആകശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡൽഹി, ഞായര്‍, 11 ഫെബ്രുവരി 2018 (11:01 IST)

  midair crash of planes , midair crash , planes , mumbai മുംബൈ , എയർ ഇന്ത്യ , ഡിജിസിഎ , വിമാനം , ആകശദുരന്തം ,
അനുബന്ധ വാര്‍ത്തകള്‍

സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈ മാസം ഏഴിനു മുംബൈ വ്യോമപാതയിലായിരുന്നു വൻ ദുരന്തത്തിലേക്കു വഴിയിട്ട സംഭവം.

ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം. മുംബൈയില്‍ നിന്ന് ഭോപ്പാലിലേക്ക് പോയ എയർ ഇന്ത്യയുടെ എ.ഐ 631 വിമാനവും ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താരയുടെ എ - 320 നിയോ വിമാനവുമാണ് മുഖമുഖമുള്ള കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

സംഭവത്തെ തുടർന്ന് വിസ്താരയുടെ രണ്ട് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ജോലിയിൽ നിന്ന് മാറ്റി. ഇരുവരോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദീകരണം തേടിയിട്ടുണ്ട്.

വിമാനം 27,0000 അടി ഉയരത്തിലും വിസ്താരയുടെ വിമാനം 29,000 അടി ഉയരത്തിലുമാണ് പറന്നത്. പൊടുന്നനെ വിസ്താര വിമാനം 27,100 അടി ഉയരത്തിലേക്ക് മാറിയതോടെയാണ് അപകടസാധ്യത വന്നത്. രണ്ട് വിമാനങ്ങളും തമ്മിൽ 100 അടിയുടെ ഉയരവ്യത്യാസം മാത്രമായതോടെ ഏതു നിമിഷവും ഇടിക്കിമെന്നിരിക്കെ എയർ ട്രാഫിക് കൺട്രോൾ ഇരു പൈലറ്റുമാർക്കും അടിയന്തര സന്ദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും; സണ്ണി ലിയോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ...

news

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ...

news

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​യാ​ണെന്ന് കോ​ണ്‍​ഗ്ര​സ് ...

news

ബിനോയ്ക്ക് ഉടൻ തിരിച്ചുവരാം, കേസ് ഒത്തുതീർപ്പിലേക്ക്; കാസര്‍കോട് വ്യവസായി പണം നൽകുമെന്ന് റിപ്പോർട്ട്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന ...

Widgets Magazine