വനിതാ പൈലറ്റ് വെള്ളമടിച്ച് പൂക്കുറ്റിയായി വിമാനത്താവളത്തില്‍; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

മംഗളൂരു, വ്യാഴം, 18 ജനുവരി 2018 (19:58 IST)

 drunken pilot , Spicejet , lady pilot , mangaluru , വനിതാ പൈലറ്റ് , സ്‌പൈസ് ജെറ്റ് , മദ്യലഹരി , പൈലറ്റ്

വനിതാ പൈലറ്റിലെ മദ്യലഹരിയില്‍ പിടികൂടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനം വൈകി. മംഗളൂരുവില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ തുർക്കിഷ് വംശജയായ പൈലറ്റാണ് അമിതമായി മദ്യപിച്ചെത്തിയത്.

ബുധനാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് വനിതാ പൈലറ്റ് മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളില്‍ എത്തിയത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ തടയുകയും വൈദ്യപരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ ഇവര്‍ അമിതമായി മദ്യപിച്ചതായി കണ്ടെത്തി.

ഇതോടെ വിമാനം അഞ്ച് മണിക്കൂറിലേറെ വൈകി. തുടര്‍ന്ന് മറ്റൊരു പൈലറ്റ് എത്തിയാണ് 180 യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പറന്നത്.

സംഭവം വിവാദമായതോടെ പൈലറ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ധന വില വർദ്ധന: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് - 30മുതല്‍ സ്വകാര്യ ബസ് സമരം

ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 24ന് മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ ആറ് ...

news

കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്തണം; വേണ്ടത് കേരളമുള്‍പ്പെട്ട ദ്രാവിഡ മുന്നേറ്റം - കമല്‍‌ഹാസന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെങ്കില്‍ ദ്രാവിഡ സ്വത്വത്തിനു ...

news

ശ്രീജീവിന്റെ കസ്റ്റഡി മരണം: പൊലീസിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - സ്റ്റേ നീക്കണമെന്ന് ആവശ്യം

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന്‍റെ സഹോദരൻ ശ്രീജിവിന്‍റെ കസ്റ്റഡി ...

news

ഭരണഘടന നിലവില്‍ വന്നു; പിന്നാലെ ഇന്ത്യ റിപ്പബ്ളിക് ആയി

തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യമാണ് റിപ്പബ്ളിക്ക്. പുതിയ ഭരണഘടന നിലവില്‍ ...

Widgets Magazine